Begin typing your search...

എ വി ഹാജി മെമ്മോറിയൽ വോളിബോൾ മേള അബുദബിയിൽ

എ വി ഹാജി മെമ്മോറിയൽ വോളിബോൾ മേള അബുദബിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മർഹൂം എ വി ഹാജി മെമ്മോറിയൽ വോളിബോൾ മേള സീസൺ-3 നവംബർ 30 ശനി, ഡിസംബർ ഒന്ന് ഞായർ ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി 12 വരെ അബുദബി മുറൂർ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഈ വർഷം എട്ട് ടീമുകൾക്ക് വേണ്ടി ഇന്ത്യ, ഇറാൻ, ഒമാൻ, യു എ ഇ എന്നീരാജ്യങ്ങൾക്ക് വേണ്ടി കളിച്ച അന്തരാഷ്ട്ര കളിക്കാർ കളത്തിലിറങ്ങും.

വോളി മേളയുടെ ബ്രോഷർ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി സ്വാലിഹ് വാഫി, ബിഗ് മാർട്ട് ഗ്രൂപ്പ് എം ഡി അമീറിന് നൽകി പ്രകാശനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ല കെ എം സി സി നടത്തിയിട്ടുണ്ട്. അടുത്ത വർഷം കോഴിക്കോട് ജില്ലയിലെ ഓരോ നിയമസഭ മണ്ഡലത്തിൽ നിന്നും വീടില്ലാത്ത ഓരോ മുൻ പ്രവാസികളെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് ജഹ്ഫർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സ്വാഗത സംഘം കൺവെൻഷൻ സംസഥാന വൈസ് പ്രസിഡന്റ് ഹംസ നടുവിൽ ഉത്ഘാടനം ചെയ്തു.നൗഷാദ് കൊയിലാണ്ടി പരിപാടി വിശദീകരിച്ചു. അബ്ദുൽ ബാസിത് കായക്കണ്ടി, സി പി അഷ്‌റഫ്, യാസർ കുറ്റ്യാടി, ഇസ്മായിൽ ഏറാമല, അഷ്‌റഫ് നജാത്ത്, സാദത്ത് കൗയിലാണ്ടി, സിറാജ് ദേവർകോവിൽ എന്നിവർ സംസാരിച്ചു.

WEB DESK
Next Story
Share it