അറയ്ക്കൽ ഗോൾഡ് &ഡയമണ്ട്സിന് യുഎഇയിൽ സൂപ്പർബ്രാൻഡ് ബഹുമതിയുടെ തിളക്കം
ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിന് 'സൂപ്പർബ്രാൻഡ്സ് അംഗീകാരത്തിന്റെ തിളക്കം. ബ്രാൻഡിംഗ് മികവിന്റെ മേഖലയിൽ സ്വത അതോറിറ്റിയായ സൂപ്പർബാൻഡ്സ് ഓർഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാൻഡുകളിലൊന്നായി അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിനെ തെരഞ്ഞെടുത്തത്.
യുഎഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയസമ്പന്നരായ മാനേജർമാരും മാർക്കറ്റിംഗ് പ്രൊഫഷണലുകളും അടങ്ങുന്ന പാനലാണ് സൂക്ഷ്മമായ അവലോകനത്തിലൂടെ അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഈ അംഗീകാരം നൽകിയത്.
യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സ്വർണ്ണ, ഡയമണ്ട് ആഭരണ ബ്രാൻഡാണ് അറയ്ക്കൽ ഗോൾഡ് & ഡയമണ്ട്സ്. ബ്രാൻഡിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ 2013ലാണ് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ, അറയ്ക്കൽ ഗോൾഡ് & ഡയമണ്ട്സ് ഗുണനിലവാരം കൊണ്ടും, രൂപകൽപ്പനയിലെ നൈപുണ്യം കൊണ്ടും, ഹൃദ്യമായ സേവനം കൊണ്ടും ഉപഭോക്താക്കർക്ക് പ്രിയങ്കരമായിത്തീർന്നിട്ടുണ്ട്