Begin typing your search...
ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു

ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പുത്തൻചിറ തെക്കേതിൽ കറമ്പൻ - വിലാസിനി ദമ്പതികളുടെ മകനാണ്. നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ റിയാദ് അസീസിയയിലെ താമസസ്ഥത്തിനടുത്ത അലിയ് ബിൻ അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മ്യതദേഹം മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ 15 വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കംബനിയിൽ ജോലിചെയ്തു വരികയായിരുന്നു.
നാലുവർഷം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആഞ്ചിയോഗ്രാം ചെയ്തിരുന്നതായി റിയാദിലെ അൽഖലീഫ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിൻ പറഞ്ഞു. ഭാര്യ ഉമയമ്മ, മകൾ അഞ്ചു. മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Next Story