Begin typing your search...

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദൻ

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം സദസ്സുമായും സച്ചിദാനന്ദൻ സംവദിച്ചു. കവി അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.

ആഘോഷ കമ്മിറ്റി കോഓർഡിനേറ്റർ എം സി നവാസ് ആമുഖപ്രസംഗം നടത്തിയ പരിപാടിയിൽ ജനറൽ കൺവീനർ റോയ് നെല്ലിക്കോട് സ്വാഗതമാശംസിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഇ കെ ദിനേശൻ അധ്യക്ഷനായിരുന്നു. അക്ഷരക്കൂട്ടം അഡ്മിൻ ഷാജി ഹനീഫ് കൂട്ടായ്മയുടെ 25 വർഷത്തെ നാൾവഴികൾ വിവരിച്ചു. മറ്റൊരു അഡ്മിൻ ഇസ്മയിൽ മേലടി ഈ വർഷം മുഴുവൻ നടക്കുന്ന സിൽവർ ജൂബിലി വിവിധ പരിപാടികൾ വിശദീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചടങ്ങിന് ആശംസകൾ നേർന്നു.

അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ കവിതാ കഥാ ലേഖന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സച്ചിദാനന്ദൻ നിർവ്വഹിച്ചു. ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു സമ്മാനം. സോമൻ കരിവള്ളൂർ സ്മാരക കഥാ പുരസ്കാരം ഒന്നാം സമ്മാനം ലഭിച്ചത് അനൂപ് കുമ്പനാടിനായിരുന്നു. സുബിൻ സോമൻ രണ്ടാം സമ്മാനം നേടി. മത്സരത്തെപ്പറ്റി കോ-ഓർഡിനേറ്റർ മനോജ് രാധാകൃഷ്ണൻ വിശദീകരിച്ചു. ഷിറാസ് വാടാനപ്പള്ളി സ്മാരക കവിതാ പുരസ്കാരം ഒന്നാം സമ്മാനം അക്ബർ അണ്ടത്തോട് നേടിയപ്പോൾ രണ്ടാം സമ്മാനം അനീഷ പി നേടി. മത്സരത്തിന്റെ നാൾവഴികൾ കോഓർഡിനേറ്റർ കെ ഗോപിനാഥൻ വിശദീകരിച്ചു. വി എം സതീഷ് സ്മാരക ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം ഡോക്ടർ ദീപേഷ് കരിമ്പുങ്കര നേടി. രണ്ടാം സമ്മാനം റീന സലീമിനായിരുന്നു. ലേഖന മത്സരം ഏകോപിപ്പിച്ച അബുല്ലൈസ് എടപ്പാൾ മത്സരത്തിന്റെ നാൾവഴികളെപ്പറ്റി സാംസാരിച്ചു. പുരസ്‌കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.

പ്രശസ്ത ശില്പിയും സിനിമാ പ്രവർത്തകനുമായ ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം, എമിറേറ്റ്സ് എയർലൈൻ ലൈബ്രറിയൻ ഓഫ് ദി ഇയർ അവാർഡ് നേടിയ കവി എം ഒ രഘുനാഥ് എന്നിവരെ ചടങ്ങിൽ അക്ഷരക്കൂട്ടം ആദരിച്ചു. കവി സച്ചിദാനന്ദൻ ഇവർക്ക് ഫലകം നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

ഉഷ ഷിനോജ് അക്ഷരക്കൂട്ടം സീനിയർ അംഗങ്ങളെപ്പറ്റിയും അഡ്മിൻ റോജിൻ പൈനുംമൂട് അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരത്തെപ്പറ്റിയും സംസാരിച്ചു. അക്ഷരക്കൂട്ടം അഡ്മിൻ പ്രീതി രഞ്ജിത്ത് നന്ദി പ്രകാശനം നടത്തി.

WEB DESK
Next Story
Share it