Begin typing your search...
അക്ഷരക്കൂട്ടം ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു
യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം ഏഴ് ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹുഭാഷാ കവിയരങ്ങ് സംഘടിപ്പിക്കുന്നു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ ഓഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 6 ന് ഖുസൈസിലെ റിവാഖ് ഔഷ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും.
മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും. മുതിർന്ന കവികളെ കൂടാതെ ഗ്രേഡ് 12 ൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ ഇംഗ്ലീഷ് കവിതകൾ അവതരിപ്പിക്കും. മറ്റു ഭാഷകളിലെ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടാകും.
Next Story