Begin typing your search...

ര​ണ്ട്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി നി​യ​മി​ച്ച്​ എ​യ​ർ കേ​ര​ള

ര​ണ്ട്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി നി​യ​മി​ച്ച്​ എ​യ​ർ കേ​ര​ള
X

ക്യാ​പ്റ്റ​ൻ അ​ശു​തോ​ഷ് വ​ശി​ഷ്ട്, ക്യാ​പ്റ്റ​ൻ സി.​എ​സ്. ര​ന്ധാ​വ​

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ടു​ത്ത വ​ർ​ഷം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന എ​യ​ർ കേ​ര​ള വ്യോ​മ​യാ​ന രം​ഗ​ത്തെ ര​ണ്ട്​ പ്ര​ഫ​ഷ​ന​ലു​ക​ളെ കൂ​ടി നി​യ​മി​ച്ചു. ഓ​പ​റേ​ഷ​ൻ​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ത്യ​ൻ പൈ​ല​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ക്യാ​പ്റ്റ​ൻ സി.​എ​സ്. ര​ന്ധാ​വ​യേ​യും സു​ര​ക്ഷ വി​ഭാ​ഗം വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി ക്യാ​പ്റ്റ​ൻ അ​ശു​തോ​ഷ് വ​ശി​ഷ്ടി​നെ​യു​മാ​ണ്​ നി​യ​മി​ച്ച​തെ​ന്ന്​ എ​യ​ർ കേ​ര​ള​യു​ടെ ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഹ​രീ​ഷ് കു​ട്ടി​യെ സി.​ഇ.​ഒ ആ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വ്യോ​മ​യാ​ന രം​ഗ​ത്തെ ര​ണ്ട്​ വി​ദ​ഗ്​​ധ​രെ കൂ​ടി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 48 വ​ർ​ഷ​ത്തെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ക്യാ​പ്റ്റ​ൻ സി.​എ​സ്. ര​ന്ധാ​വ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ സാ​ന്നി​ധ്യ​മാ​ണ്. ഡി.​ജി.​സി.​എ, എ​യ​ർ ഇ​ന്ത്യ, ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ്, മ​റ്റു ചെ​റു​കി​ട എ​യ​ർ​ലൈ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ എ-2 ​ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യി​ങ്​ ഇ​ൻ​സ്ട്ര​ക്ട​റു​മാ​ണ്. വ്യോമയാന സുരക്ഷയിൽ ഏറെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ അശുതോഷ് വശിഷ്ട്, ബി.സി.എ.എസ് ഉദ്യോഗസ്ഥനായി വിപുലമായ സേവനം നൽകിയിട്ടുള്ള വ്യക്തിയാണ്. ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം വ്യോമയാന സുരക്ഷ മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, എയർപോർട്ട് സുരക്ഷ മാനേജ്മെന്‍റ്​, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്.

ക്യാ​പ്റ്റ​ൻ ര​ന്ധാ​വ​യെ​യും ക്യാ​പ്റ്റ​ൻ വ​ശി​ഷ്ടി​നെ​യും എ​യ​ർ കേ​ര​ള ടീ​മി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും പ്ര​തി​ബ​ദ്ധ​ത​യും എ​യ​ർ കേ​ര​ള​യു​ടെ സു​ര​ക്ഷാ, പ്ര​വ​ർ​ത്ത​ന നി​ല​വാ​ര​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്യാ​പ്റ്റ​ൻ ര​ന്ധാ​വ​യും ക്യാ​പ്റ്റ​ൻ വ​ശി​ഷ്ടും ടീ​മി​ലെ​ത്തു​ന്ന​ത്​ എ​യ​ർ കേ​ര​ള​യു​ടെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​കു​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ അ​യൂ​ബ് ക​ല്ല​ട പ​റ​ഞ്ഞു. ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം എ​യ​ർ കേ​ര​ള​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it