Begin typing your search...

കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു ദിവസം

കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു ദിവസം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്ത്-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. നിലവിൽ വ്യാഴാഴ്ച മാത്രമാണ് സർവിസുള്ളത്. ഈ മാസം 30 മുതൽ എല്ലാ തിങ്കളാഴ്ചകളിലും ഒരു സർവിസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും.

ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും. കണ്ണൂരിലേക്ക് കുവൈത്തിൽനിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവിസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ ഈ മേഖലയിലുള്ളവരുടെ യാത്ര ദുരിതമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന് ഉൾക്കൊള്ളാവുന്നതിലും കൂടുതലായിരുന്നു യാത്രക്കാർ.

കോഴിക്കോട് ജില്ലയിലെയും കണ്ണൂരിലെയും കോയമ്പത്തൂരിലെയും യാത്രക്കാർ ആശ്രയിച്ചിരുന്നത് കണ്ണൂർ വിമാനത്താവളത്തെയായിരുന്നു. ഗോഫസ്റ്റ് സർവിസ് നിലച്ചതോടെ ബംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് സംഘടിപ്പിച്ചാണ് കഴിഞ്ഞ അവധിക്കാലത്ത് പലരും നാട്ടിലേക്ക് തിരിക്കുന്നത്.

WEB DESK
Next Story
Share it