Begin typing your search...

അബ്ദുൽ റഹീമിന്റെ മോചനം ഉത്തരവ് ഏത് സമയവും പ്രതീക്ഷിക്കാം ; അഭിഭാഷകൻ

അബ്ദുൽ റഹീമിന്റെ മോചനം ഉത്തരവ് ഏത് സമയവും പ്രതീക്ഷിക്കാം ; അഭിഭാഷകൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ ജ​യി​ൽ മോ​ച​നം ഏ​ത് സ​മ​യ​വും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഒ​സാ​മ അ​ൽ അ​മ്പ​ർ പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്തു​ള്ള കോ​ട​തി ഉ​ത്ത​ര​വ് റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​ലും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലും ഇ​തി​ന​കം എ​ത്തി. ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് ത​ന്നെ വി​ളി​ക്കു​ക​യും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​നി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ റ​ഹീ​മി​ന്റെ കേ​സി​​ന്റെ തു​ട​ക്കം മു​ത​ലു​ള്ള ഫ​യ​ലു​ക​ളും നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ൽ ഇ​ല്ലാ​ത്ത മ​റ്റ് കേ​സു​ക​ൾ റ​ഹീ​മി​ന്റെ പേ​രി​ലി​ല്ല എ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങു​ന്ന ഫ​യ​ലും കോ​ട​തി​യി​ലേ​ക്ക് അ​യ​ക്കും. ഇ​ത് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ കോ​ട​തി കേ​സ് കേ​ൾ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ക​യും അ​ന്നേ ദി​വ​സം ത​ന്നെ മോ​ച​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഒ​സാ​മ പ​റ​ഞ്ഞു.

എ​ന്നാ​ൽ കോ​ട​തി​യി​ൽ ഇ​രി​ക്കു​ന്ന കേ​സാ​യ​തി​നാ​ൽ മോ​ച​ന ഉ​ത്ത​ര​വ് എ​ന്നു​ണ്ടാ​കു​മെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദി​യാ​ധ​നം സ​മാ​ഹ​രി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ഒ​രു ദി​വ​സ​വും പാ​ഴാ​ക്കി​യി​ട്ടി​ല്ല. കൃ​ത്യ​മാ​യി കേ​സി​നെ പി​ന്തു​ട​രു​ക​യും കോ​ട​തി​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ച് എ​ല്ലാം യ​ഥാ​സ​മ​യം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​നി എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സി​ന് പ​രി​സ​മാ​പ്തി​യു​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ധാ​ര​ണ കേ​സു​ക​ൾ​ക്ക​പ്പു​റം റ​ഹീ​മി​​ന്റെ കേ​സു​മാ​യി വൈ​കാ​രി​ക അ​ടു​പ്പ​മാ​യെ​ന്നും എ​ല്ലാ ഘ​ട്ട​ത്തി​ലും എ​ന്നോ​ടൊ​പ്പം ​നി​ന്ന റി​യാ​ദ് റ​ഹീം സ​ഹാ​യ​സ​മി​തി​യും മ​ല​യാ​ളി സ​മൂ​ഹ​വും പു​തി​യ പാ​ഠ​ങ്ങ​ൾ ഏ​റെ പ​ക​ർ​ന്ന് ത​ന്നെ​ന്നും ഒ​സാ​മ അ​ൽ അ​മ്പ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി ബാ​ല​ൻ മ​രി​ച്ച കേ​സി​ൽ 18 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ വ​ധ​ശി​ക്ഷ സൗ​ദി കോ​ട​തി റ​ദ്ദാ​ക്കി​യ​ത്​ ഈ ​മാ​സം (ജൂ​ലൈ) ര​ണ്ടി​നാ​ണ്. അ​തി​നു​ശേ​ഷം മോ​ച​ന ഉ​ത്ത​ര​വ്​ പ്ര​തീ​ക്ഷി​ച്ച്​ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ് അ​ബ്​​ദു​ൽ റ​ഹീം. ​ജ​ന​കീ​യ കാ​മ്പ​യി​നി​ലൂ​ടെ സ​മാ​ഹ​രി​ച്ചാ​ണ്​ ഒ​ന്ന​ര​ക്കോ​ടി റി​യാ​ലി​​ന്റെ ദി​യാ​ധ​നം ന​ൽ​കി​യ​ത്.

WEB DESK
Next Story
Share it