Begin typing your search...

നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസി മലയാളികള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പ്രവാസി ലീഗല്‍ സെല്‍

നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസി മലയാളികള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പ്രവാസി ലീഗല്‍ സെല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസി മലയാളികള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രവാസി മലയാളികള്‍ക്കായി തൊഴില്‍, പെൻഷൻ, സാമ്പത്തിക സഹായം തുടങ്ങിയ നിരവധി സേവനങ്ങള്‍ നല്‍കിവരുന്ന നോര്‍ക്ക റൂട്ട്സിലും ക്ഷേമ ബോര്‍ഡിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. 2023ലെ കണക്കനുസരിച്ച്‌ നോര്‍ക്ക റൂട്ട്സില്‍ 500ഓളം ജീവനക്കാരും ക്ഷേമ ബോര്‍ഡില്‍ 150ഓളം ജീവനക്കാരും നിലവിലുണ്ട്.

സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് പരിപാടികള്‍ നടപ്പാക്കുകയും ചെയ്യുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ എണ്ണം ഇനിയും വര്‍ധിക്കും. ഒരു നിശ്ചിത കാലയളവില്‍ വിദേശത്ത് സേവനം ചെയ്ത് കേരളത്തില്‍ തിരിച്ചെത്തുന്ന യോഗ്യരായ പ്രവാസി മലയാളികള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാൻ കേരള സര്‍ക്കാര്‍ ആത്മാര്‍ഥമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അനുദിനം വികസിക്കുന്ന ഈ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ ഇല്ലെന്നാണ് അറിയുന്നത്.ഇത് കേരളത്തിന്റെ വികസനത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയ പ്രവാസി മലയാളികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന, റിക്രൂട്ട്മെൻറിന് യോഗ്യതയുള്ള മടങ്ങിവരുന്ന പ്രവാസികള്‍ക്കായി, നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമബോര്‍ഡിലും 50 ശതമാനം ജോലി സംവരണം ചെയ്താല്‍ അത് പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ തിരിച്ചറിയുന്നതിനുള്ള ന്യായമായ മാര്‍ഗമായിരിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ശരാശരി 85,000 കോടി രൂപ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നു. നോര്‍ക്ക റൂട്ട്സിലും ക്ഷേമ ബോര്‍ഡിലും ജോലിക്ക് അപേക്ഷിക്കാൻ കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഒരു പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിക്കുക, കേരളത്തിലേക്ക് മടങ്ങാനും ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനും താല്‍പര്യമുള്ള പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പരിശീലനവും മറ്റു പിന്തുണയും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചതായി പ്രവാസി ലീഗല്‍ ഗ്ലോബല്‍ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരൻ, സൗദി കോഓഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍ എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

WEB DESK
Next Story
Share it