Begin typing your search...

വനിതാ ദിനത്തിൽ പ്രാവാസികളായ 25 അമ്മമാർക്ക് 25 ലക്ഷം രൂപയുടെ ആദരം

വനിതാ ദിനത്തിൽ പ്രാവാസികളായ 25 അമ്മമാർക്ക് 25 ലക്ഷം രൂപയുടെ ആദരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ സ്വന്തം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉന്നത നിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസ ലോകത്തെത്തി, കഠിന പ്രയത്നം ചെയ്യുന്ന 25 അമ്മമാരെ വനിതാ ദിനത്തിൽ ആദരിച്ചു. മിടുക്കരായ മക്കളുടെ പേരിലാണ്, വനിതാ ദിനത്തിൽ അഭിമാനത്തോടെ 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് അമ്മമാർ ഏറ്റുവാങ്ങിയത്. യുഎയിലെ പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദ്, കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അൽമിറാ സ്കോളർഷിപ്പിലൂടെയാണ് 25 പേർ ഈ നേട്ടം കൈവരിച്ചത്. ഓരോ ലക്ഷം രൂപവീതമാണ് യുഎയിൽ ജോലി ചെയ്യുന്ന അമ്മമാർ വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്റ്റർ ഹസീന നിഷാദിൽ നിന്നും, ഭർത്താവും കമ്പനി ചെയർമാനുമായ നിഷാദ് ഹുസ്സൈനിൽനിന്നും ഏറ്റുവാങ്ങിയത് .

കുടുബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റടുത്ത്, പ്രിയപെട്ടവരെ നാട്ടിൽ നിർത്തി, യുഎഇയിൽ വന്ന് ജോലി ചെയ്യുന്ന നൂറുകണക്കിന് അമ്മമാരാണ് ഈ സ്കോളർഷിപ്പിനായി അപേക്ഷിച്ചത്. ഇതിന് വേണ്ടി തയ്യാറാക്കിയ ഒരു വിദഗ്ധ സമിതിയാണ് അതിൽ നിന്നും ഏറ്റവും അർഹരായ 25 പേരെ തിരഞ്ഞെടുത്തത്. 12 വർഷമായി ഷാർജയിൽ വീട്ടുജോലി ചെയ്യുന്ന 50 കാരിമുതൽ, മകളെ പഠിപ്പിച്ചു ഐപിഎസ് ഓഫിസറാക്കാൻ ദുബായിൽ വന്ന് വീട്ടുജോലി ചെയ്യുന്ന അമ്മവരെ ഈ കൂട്ടത്തിലുണ്ട്. തമിഴ്‌നാട് സ്വദേശിനി തന്റെ നാട്ടിലുള്ള അസുഖം ബാധിച്ച ഭർത്താവിന്റെ ചികിത്സക്കും, മകനെ ഒരു റേഡിയോഗ്രാഫറാക്കാനുമാണ് യുഎയിൽ എത്തിയത്. ദുബായിലെ ഒരു സ്‌കൂളിൽ പത്തുവർഷമായി ക്ലീനിങ് ജോലി ചെയ്യുന്ന ഒരു അമ്മയ്ക്ക്, മകളുടെ ബയോടെക്‌നോളജി കോഴ്സ് പൂർത്തീകരിക്കാനും, സ്‌കൂൾ ബസിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന ഒരമ്മയ്ക്ക് മകളെ എയർ ഹോസ്റ്റസാക്കുകയുമാണ് ലക്ഷ്യം.

ഷാർജയിലെ ഷെറാട്ടൺ ബീച്ച് റിസോർട്ടിൽ നടന്ന വനിതാ ദിന ആഘോഷത്തിലാണ്, 25 പേർക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്. ഈ ഒരു ചടങ്ങിനെ ഈ അമ്മമാരുടെ ഒരു അഭിമാന നിമിഷമായിട്ടാണ് കണക്കാക്കുന്നത് എന്ന് നിഷാദ് ഹുസ്സൈൻ പറഞ്ഞു. സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചതിന് ശേഷം, നിരവധി ആളുകളാണ് സ്‌കോളർഷിപ്പിനുവേണ്ടി ഞങ്ങളെ ബന്ധപ്പെടുന്നത്, അത് കൊണ്ട് എല്ലാ മാസവും രണ്ടുകുട്ടികൾക്ക് വീതം സ്‌കോളർഷിപ്പ് നൽകുക എന്നതാണ് പുതിയ ലക്ഷ്യം" എന്ന് ചടങ്ങിനോടനുബന്ധിച്ചു നടന്ന വാർത്ത സമ്മേളനത്തിൽ ഹസീന നിഷാദ് പറഞ്ഞു. ഇനി മുതൽ സ്‌കോളർഷിപ്പിനായി haseenanishad.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓരോ മാസവും ഏറ്റവും അർഹരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകും. സ്‌കോളർഷിപ്പ് വിതരണ ചടങ്ങിൽ കമ്പനി പ്രതിനിധികളായ ഷാജഹാൻ ഇബ്രാഹിം, രാജീവ് കെ.വി, മുഹമ്മദ് ആഷിക്ക് , പ്രീജേഷ് മേലാപ്പാട്ട്, ഇസ്മായിൽ ഹനീഫ, മുഹമ്മദ് സഈദ് എന്നിവരും പങ്കെടുത്തു

WEB DESK
Next Story
Share it