Begin typing your search...

2024 പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിൽ ; പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷമാക്കി റേഡിയോ കേരളം 1476 എ എമ്മും

2024 പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിൽ ; പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷമാക്കി റേഡിയോ കേരളം 1476 എ എമ്മും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.

പുതുവത്സരം പ്രമാണിച്ച് റേഡിയോ കേരളം 1476 എ എം പ്രേക്ഷേപണം ചെയ്യുന്നത് 26 മണിക്കൂർ തത്സമയ പ്രക്ഷേപണമാണ്. ഗൾഫ് റേഡിയോ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റേഡിയോ ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച തത്സമയ പ്രക്ഷേപണ പരിപാടി സോഷ്യൽ മീഡിയകളിലൂടെ ശ്രോതാക്കൾക്ക് കാണാനും കഴിയും. നാളെ (തിങ്കളാഴ്ച) വൈകിട്ട് നാലുമണിവരെ പ്രക്ഷേപണം നീണ്ട് നിൽക്കും. ശ്രോതാക്കൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുള്ള ലൈവത്തോണിൽ അത്യാകർഷകമായ നിരവധി സമ്മാനങ്ങളും ശ്രോതാക്കളെ കാത്തിരിക്കുന്നുണ്ട്.

കിരിബാത്തി ദ്വീപിലും ഇതിനുപിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തിയതിന് പിന്നാലെ ആഘോഷങ്ങളും തുടരുകയാണ്. ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. കിരിബാത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. പുതുവത്സരാഘോഷ തിമിര്‍പ്പിലാണിപ്പോള്‍ കിരിബാത്തി ദ്വീപിലുള്ളവര്‍.

WEB DESK
Next Story
Share it