Begin typing your search...

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ നിര്‍ണായക തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 ന്: സംവാദം വെള്ളിയാഴ്ച, മൂന്ന് പാനലുകൾ ഏറ്റുമുട്ടും

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ നിര്‍ണായക തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 ന്: സംവാദം വെള്ളിയാഴ്ച, മൂന്ന് പാനലുകൾ ഏറ്റുമുട്ടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 ന് നടക്കും. നിലവില്‍ മൂന്ന് പാനലുകളാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് ഗോദയിലുള്ളത്. ഇവരില്‍ ഏഴ് സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിലൂടെ ജയിച്ച് വരിക. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരെഞ്ഞെടുപ്പാണ് നടക്കുന്നത്.ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഏറിയപങ്കും മലയാളികള്‍ ആയതിനാല്‍ ഓരോ പാനലിലും കൂടുതല്‍ മലയാളികളാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 3 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടിനടുത്ത് വൈകിയാണ് നടക്കുന്നത്.


തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബഹ്‌റൈന്‍ ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളും രക്ഷിതാക്കളും നേരിട്ട് മുഖാമുഖ സംവാദം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം തീയതി വെള്ളിയാഴ്ച 4 മണിക്ക് മനാമ ഗോള്‍ഡ് സിറ്റി ബില്‍ഡിങ്ങിലെ കെ സിറ്റി ഗ്രൂപ്പിന്റെ ആറാമത്തെ നിലയിലുള്ള ഹാളില്‍ വെച്ച് സംവാദം നടക്കുക.




WEB DESK
Next Story
Share it