Begin typing your search...

സർഗോത്സവം 2024 നു വർണാഭമായ സമാപനം

സർഗോത്സവം 2024 നു വർണാഭമായ സമാപനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭാഷയോടും സാംസ്‌കാരിക ഇടപെടലുകളോടും പ്രവാസത്തെ കുട്ടികളെക്കൂടി ചേർത്തുനിർത്താനുള്ള മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് ദുബായ് ചാപ്റ്റർ - സർഗോത്സവം പുതിയ ഊർജ്ജം ചേർക്കുന്നുവെന്ന് ഡോ പികെ പോക്കർ. മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ സർഗോത്സവം- 2024 നോട് അനുബന്ധിച്ച് നവംബർ 3 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് കരാമ ആപ്പിൾ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനോത്സവ മാതൃകയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച രണ്ടാമത് സർഗോത്സവത്തിൽ ദുബായ് ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ മാറ്റുരച്ചു.

ഒന്നാം ദിവസമായ ഒക്ടോബർ 20 ഞായറാഴ്ച രചനാമത്സരങ്ങൾ നടന്നിരുന്നു. രണ്ടാം ദിവസമായ നവംബർ 3 ഞായറാഴ്ച രാവിലെ 9.30 മുതൽ സ്റ്റേജിന മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമത പബ്ലിക്കേഷൻസ് മാനേജിങ് ട്രസ്റ്റി പ്രൊഫ: ടി എ ഉഷാകുമാരി ഭദ്രദീപം കൊളുത്തി. മൂന്നു സ്റ്റേജുകളിലായി രാവിലെ 9.30 മുതൽ വൈകീട്ട് 6.00 മണിവരെ കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി . ചാപ്റ്റർ പ്രസിഡന്റ്‌ അംബുജം സതീഷ് അധ്യക്ഷയായി ലോകകേരള സഭാംഗവും കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ശ്രീ എൻ കെ കുഞ്ഞഹമ്മദ്, എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, എഴുത്തുകാരൻ ഷാബു കിളിത്തട്ടിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത സമാപന സമ്മേളനത്തിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.

ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ചെയർമാൻ വിനോദ് നമ്പ്യാർ, കൺവീനർ ഫിറോസിയ ദിലിഫ്‌റഹ്മാൻ, ഫിനാൻസ് കോർഡിനേറ്റർ മുരളി, വിദഗ്ധ സമിതി ചെയർപേഴ്സൺ സോണിയ , ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു . നജീബ്, ഷംസി, റിംന, സുനീഷ്, സ്മിത, രാജേഷ്, സജി,അനസ്, ബിജുനാഥ്, ഡൊമിനിക്, പ്രിയ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. സർഗോത്സവം പ്രോഗ്രാം കൺവീനർ അൻവർ ഷാഹി സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ നന്ദി പറഞ്ഞു..

WEB DESK
Next Story
Share it