Begin typing your search...

കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ "മമ്മൂട്ടി'; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്

കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ മമ്മൂട്ടി; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

"നീ കടലു കണ്ടിട്ടുണ്ടോ... അയിലേം ചാളേമല്ലാതെ ശരിക്കൊള്ള മീനെ നീ കണ്ടിട്ടുണ്ടോ... അരയന്‍റെ ചൂരും ചുണയും നിനക്കൊണ്ടങ്കീ പുറങ്കടലിൽ പോയൊരു കൊമ്പനെ പിടിച്ചാണ്ടുവാ...' മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ അമരം എന്ന സിനിമയിൽ രാഘവനോട് (അശോകൻ) അച്ചൂട്ടി (മമ്മൂട്ടി) പറയുന്ന ഡയലോഗ് ആണിത്.

തിയറ്ററുകളെ കോരിത്തരിപ്പിച്ച ഭരതൻ ചിത്രത്തിലെ ഡയലോഗും ചിത്രത്തിലെ മമ്മൂട്ടിയുടെ സ്രാവ് വേട്ടയും എന്നും മലയാളികളുടെ മനസിലുണ്ടാകും.പറഞ്ഞുവരുന്നത്, കേരളത്തിലെ കടപ്പുറത്തെ കഥയല്ല. ഫ്ളോറിഡയിലെ പൈൻ ഐലൻഡിലുണ്ടായ സംഭവമാണ്.

വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച കറുത്തവർഗക്കാരനായ യുവാവിന് ഇപ്പോൾ ഹീറോ പരിവേഷമാണുള്ളത്. സ്രാവിനെ കണ്ടു കടൽത്തീരത്തുനിന്നു വെള്ളത്തിലേക്കിറങ്ങിയ യുവാവ് സ്രാവിന്‍റെ പിന്നാലെ പോകുന്നു. സ്രാവിന്‍റെ വാലിന്‍റെ ചലനം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

സ്രാവിനെ പിന്തുടരുന്ന യുവാവ് വിദഗ്ധമായി അതിനെ പിടികൂടുന്നു. ആക്രമണകാരിയായ സ്രാവിനെ മൃദുവായ സമീപനത്തിലൂടെയാണു യുവാവ് കൈക്കലാക്കുന്നത്. ഇണങ്ങിയ വളർത്തുമൃഗം പോലെയാണ് സ്രാവ് യുവാവിന്‍റെ കൈയിലിരിക്കുന്നത്. ആക്രണകാരിയായ സ്രാവിനോടൊപ്പമുള്ള വീഡിയോ അദ്ഭുതത്തോടെയാണ് നെറ്റിസൺസ് കണ്ടത്. പുറം കടലിൽ പോകാതെ വെറുകൈയോടെ കൊന്പനെ പിടിച്ച യുവാവാണു ശരിക്കും അരയൻ!

WEB DESK
Next Story
Share it