Begin typing your search...

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്...' ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്‌ളൈറ്റ് അറ്റൻഡൻറ് ഡെനിസ തനാസെയുടെ വാക്കുകൾ കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി. പലരും പറക്കുന്ന അജ്ഞാതവസ്തുക്കളെ കണ്ടതായി വിവരിക്കുന്നുണ്ടെങ്കിലും താൻ വിമാനത്തിൽവച്ചു ചിത്രീകരിച്ച വീഡിയോ സഹിതമാണ് കൗതുകവും ഭയവും നിറഞ്ഞ അനുഭവം തനാസെ ലോകത്തോടു പങ്കുവച്ചത്.

ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്ന് സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹബഹിരാകാശ പേടകത്തിൻറേതായി (അൺ ഐഡൻറിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ടസ്-യുഎഫ്ഒ, പറക്കുന്ന അജ്ഞാതവസ്തു) സംശയിക്കുന്ന വീഡിയോ തനാസെ ചിത്രീകരിക്കുന്നത്.

'അജ്ഞാത' വസ്തുവിനു വിചിത്രമായ ആകൃതിയാണുണ്ടായിരുന്നത്. മാത്രമല്ല, പിങ്ക് പ്രകാശത്തിൽ മിന്നുന്നുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യുഎഫ്ഒയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിമാനയാത്രയ്ക്കിടെ ജാലകത്തിലൂടെയാണു വിചിത്രമായ കാഴ്ച കണ്ടത്. ഉടൻതന്നെ ഡെനിസ അത് തൻറെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. താൻ ഒരു വർഷമായി ഒരു ഫ്‌ലൈറ്റ് അറ്റൻഡൻറ് ആയി ജോലി നോക്കുന്നുവെന്നും ഇതുപോലൊരു സംഭവം ആദ്യമായാണെന്നും തനാസെ പറയുന്നു.

വീഡിയോ കണ്ട് സഹപ്രവർത്തകരും പൈലറ്റും അമ്പരന്നു. വിമാനത്തിൻറെ ജാലകത്തിൽ തനാസെയുടെ പിങ്ക് നിറത്തിലുള്ള യൂണിഫോമിൻറെ പ്രതിഫലനമാകാം കണ്ടതെന്ന് അഭിപ്രായമുയർന്നു. പിന്നീടു പരിശോധിച്ചപ്പോൾ ദൃശ്യങ്ങളിലെ വസ്തുവിൻറെ ആകൃതിയും പ്രകാശവും വ്യത്യസ്തമായ രീതിയിലുള്ള പറക്കലും യൂണിഫോമിൻറെ പ്രതിഫലനമല്ലെന്ന് അവർക്കു മനസിലായി. താൻ കണ്ടത് അന്യഗ്രഹജീവികളുടെ പേടകമാണെന്നു തന്നെയാണ് തനാസെ വിശ്വസിക്കുന്നത്. മറിച്ചു ചിന്തിക്കേണ്ട വസ്തുതകളൊന്നും തനിക്കും സുഹൃത്തുക്കൾക്കു മുന്നിലും ഇല്ലെന്നും തനാസെ വിവരിക്കുന്നു. എന്തായാലും വീഡിയോ കണ്ട യുഎഫ്ഒ ഗവേഷകരും അമ്പരന്നിരിക്കുകയാണ്.

WEB DESK
Next Story
Share it