അമ്മായിയപ്പാ മരുമകളെ ഇങ്ങനെ തല്ലാമോ?; പാകിസ്ഥാനിൽനിന്നുള്ള ലജ്ജാകരമായ വീഡിയോ വൈറൽ
ഭർതൃഗൃഹത്തിൽ പീഡനത്തിനിരയാകുന്ന യുവതികൾ ആയിരക്കണക്കിനാണ്. വിദ്യാസമ്പന്നരായ പുതുതലമുറയിൽ ഗാർഹികപീഡനങ്ങളിൽ കുറവുവന്നിട്ടുണ്ട്. പരസ്പരബഹുമാനത്തിലാണ് പുതിയ തലമുറ തങ്ങളുടെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുന്നത്.
പാകിസ്ഥാനിലെ ഷെയ്ഖ്പുരയിൽനിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'വൈകി ഭക്ഷണം വിളമ്പിയതിന്' ഒരാൾ മരുമകളെ മർദിക്കുന്നതാണു വീഡിയോ. ലജ്ജാകരമായ വീഡിയോയിൽ നിസഹായയായി നിലത്തിരിക്കുന്ന യുവതിയെ അതിക്രൂരമായാണു മർദ്ദിക്കുന്നത്. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കോൽ ഉപയോഗിച്ചാണ് തല്ലുന്നത്. നിലത്തു വീണുകിടക്കുന്ന യുവതിയെ കിഴവൻ തൊഴിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
Violence of father-in-law against his daughter-in-law in Sheikhupura.
— Sheikh Nabeel (@SheikhNabeel786) October 2, 2023
Children are crying and saving their mother.
Did you hear their voices "mama aap apnay tamray main jao"#Pakistan #PakistanEconomy #Pakistani #earthquake #bluesky #DollarRate #PakistanCricket #ImranKhan pic.twitter.com/99cdPibwW0
യുവതിയുടെ മക്കൾ കിഴവനെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കു നേരെയും ഇയാൾ കയർക്കുന്നുണ്ട്. മർദ്ദനം കണ്ട് തൊട്ടടുത്തുതന്നെ മറ്റൊരു സ്ത്രീ നിൽക്കുന്നുണ്ട്. അവർ കിഴവനെ പിടിച്ചുമാറ്റാനോ, തടയാനോ ശ്രമിക്കുന്നില്ല. യുവതിയെ തല്ലുന്നത് തടയാൻ വീട്ടിലെ കുട്ടികൾ പരമാവധി ശ്രമിക്കുന്നുണ്ട്. കിഴവനെ ഒരു കുട്ടി പിന്നോട്ടു ശക്തിയായി തള്ളുന്നുണ്ട്. തുടർന്നാണ് കിഴവൻ പീഡനം അവസാനിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൻ പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുമായി മാത്രം കാണുന്ന രാജ്യത്ത് ഇതിൻറെ അപ്പുറവും നടക്കും. ഭോഗിക്കാനും പ്രസവിക്കാനും മാത്രമുള്ള വസ്തുവായി സ്ത്രീകളെ കാണുന്ന പാകിസ്ഥാൻ ലോകത്തിനുതന്നെ നാണക്കേടാണെന്ന് നെറ്റിസൺസ് തുറന്നടിക്കുന്നു.