Begin typing your search...

ലോകത്തെ വിറപ്പിച്ച റോമൻ പടയാളികളുടെ ഇരുമ്പു പടച്ചട്ട തുർക്കിയിൽ കണ്ടെത്തി

ലോകത്തെ വിറപ്പിച്ച റോമൻ പടയാളികളുടെ ഇരുമ്പു പടച്ചട്ട തുർക്കിയിൽ കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നൂറ്റാണ്ടുകൾക്കു മുമ്പ് ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനഃസ്ഥാപിച്ച് തുർക്കിയിലെ പുരാവസ്തുഗവേഷകർ. മൂന്നു വർഷമെടുത്താണ് പടച്ചട്ട പുനഃസ്ഥാപിച്ചത്. 2020ൽ വടക്കുകിഴക്കൻ തുർക്കിയിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളിൽനിന്നാണ് ഗവേഷകർ പടച്ചട്ട പുനർനിർമിച്ചെടുത്തത്.

വടക്കുകിഴക്കൻ തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയിൽ വർഷങ്ങളായി ഗവേഷണ-ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കൾ റോമൻ സൈനികമേഖലയിലേക്കു വെളിച്ചം വീശുന്നവയാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. പടയാളികൾ ഉപയോഗിച്ചിരുന്ന ലോറിക്ക സ്‌ക്വാമാറ്റ (ലോഹ ശൽക്കങ്ങൾ തുന്നിച്ചേർത്ത പടച്ചട്ട)വിഭാഗത്തിൽപ്പെടുന്ന കവചാവശിഷ്ടങ്ങളാണു ലഭിച്ചത്.

2021ൽ എർസുറം റീജിയണൽ ഡയറക്ടറേറ്റ് ഓഫ് റെസ്റ്റോറേഷൻ ആൻഡ് കൺസർവേഷൻ ലബോറട്ടറിയിലേക്കു ശേഖരങ്ങൾ കൊണ്ടുപോയി. പടച്ചട്ട പൂണ്ടുകിടന്ന മണ്ണുസഹിതമാണ് ലബോറട്ടറിയിൽ എത്തിച്ചത്. തുടർന്ന്, എക്‌സ്-റേ, ടോമോഗ്രാഫി ഉൾപ്പെടെയുള്ള വിശദമായ പരിശോധനയിൽ ഏതാണ്ട് മുഴുവൻ കവചവും കേടുകൂടാതെയുണ്ടെന്നു കണ്ടെത്തി. തുടർന്ന് വിദഗ്ധർ ലോഹ ശൽക്കങ്ങൾ ചേർത്തു ലോകം വിറപ്പിച്ച റോമൻ പടയാളികളുടെ പടച്ചട്ട പുനർനിർമിക്കുകയായിരുന്നു.

WEB DESK
Next Story
Share it