തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ട രാജയുടെ മരണം
കേരളത്തിലെ ഗുണ്ടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ വിവാഹപൂർവസത്കാര പാർട്ടിക്കിടെ അതിക്രൂരമായി വെട്ടിക്കൊന്ന വാർത്ത വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം കൊല്ലപ്പെട്ടവും കൊന്നവരും തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപക് രാജ എന്ന മുപ്പത്തഞ്ചുകാരൻ. തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ട നാങ്കുനേരി സ്വദേശി. 12 വർഷം മുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ നിസാരക്കാരനല്ല. ഏഴു കൊലക്കേസുകളിൽ പ്രതിയാണ് ഈ കുപ്രസിദ്ധ ഗുണ്ട. എതിർ ഗ്രൂപ്പുകളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് രാജ കോയന്പത്തൂരിലേക്കു താമസം മാറ്റിയിരുന്നു.
ഇതിനിടെ തിരുനെല്‍വേലിയിലുള്ള നിയമവിദ്യാർഥിനിയുമായി പ്രണയത്തിലായ രാജ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ജൂണിൽ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇവരുടെ ബന്ധം ഇഷ്ടമായിരുന്നില്ല. കഴിഞ്ഞദിവസം തന്‍റെ കാമുകിക്കും സുഹൃത്തുക്കൾക്കും വേണ്ടി പാളയംകോട്ടയിൽ രാജ വന്പൻ പാർട്ടി നടത്തി.
പാർട്ടിക്കിടെ കാറിലും ബൈക്കിലുമെത്തിയ എതിർ ഗ്യാംഗിലെ ഗുണ്ടകൾ രാജയെ വെട്ടിക്കൊലപ്പെടുത്തി. ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തെരച്ചില്‍ ഊർജിതമാക്കി. പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലും എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളയുകയായിരുന്നു.
മാരകമായി മുറവേറ്റ രാജ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തമിഴ്നാട്ടിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക പലപ്പോഴും വാർത്തയാകാറുണ്ട്. രാഷ്ട്രീയ ഇടപെടലുകളാണ് ഇവരുടെ തണൽ.