Begin typing your search...

'നടന്നത് ഭീകരാക്രമണം, കലാപകാരികളെ ശിക്ഷിക്കണം': ഷെയ്ഖ് ഹസീന

നടന്നത് ഭീകരാക്രമണം, കലാപകാരികളെ ശിക്ഷിക്കണം: ഷെയ്ഖ് ഹസീന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നു ഹസീന ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ജൂലൈയിലെ അക്രമങ്ങളെ ഭീകരാക്രമണമെന്നാണു ഷെയ്ഖ് ഹസീന പ്രസ്താവനയിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

1975 ഓഗസ്റ്റ് 15-ന്, ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് അടുത്ത ബന്ധുക്കളെ നഷ്ടമായതിനേക്കുറിച്ചും ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്‌മാന്റെ കൊലപാതക വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഹസീന പറഞ്ഞു.

'എന്നെപ്പോലെ ഉറ്റവരെ നഷ്ടമായവരെ ഓർത്ത് ഞാൻ സഹതപിക്കുന്നു. എല്ലാ ആത്മാക്കളുടേയും മോക്ഷത്തിനായി പ്രാർഥിക്കുക. പ്രക്ഷോഭത്തിന്റെ പേരിലുള്ള ഭീകരാക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകൾ നഷ്ടമായി. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് കലാപകാരികൾ അപമാനിച്ചത്. എനിക്ക് എന്റെ രാജ്യത്തുനിന്ന് നീതി വേണം', അവർ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ ഷെയ്ഖ് ഹസീനയ്ക്കെതിരെയും മറ്റ് ആറ് പേർക്കെതിരെയും കേസെടുത്തതായി നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

WEB DESK
Next Story
Share it