Begin typing your search...

കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബൂർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ

കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബൂർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാ​മു​കി​യെ കാ​ണാ​ൻ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ മലയാളി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കർണാഡക കു​പ്പം പി.​ഇ.​എ​സ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓഫ് മെ​ഡി​ക്ക​ല്‍ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ ന​ഴ്സിംഗ് വി​ദ്യാ​ർ​ഥി​നി​യും മലയാളിയുമായ പെൺകുട്ടിയെ കാ​ണാ​നാ​ണു യു​വാ​വ് ബു​ർ​ഖ ധ​രി​ച്ച്‌ ഹോ​സ്റ്റ​ലി​ലെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് യു​വാ​വ്. കേ​ര​ള​ത്തി​ല്‍​വച്ചു ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി പ​രി​ച​യ​ത്തി​ലാ​യ​ത്. ബംഗ​ളൂ​രു​വി​ൽനിന്നു ട്രെ​യി​നി​ല്‍ കു​പ്പ​ത്തെ​ത്തി​യ യു​വാ​വ് വേ​ഷം മാ​റി പെ​ണ്‍​കു​ട്ടി​യു​ടെ ഹോ​സ്റ്റ​ലി​ലെത്തുകയായിരുന്നു. സം​ശ​യം തോ​ന്നിയ ഹോ​സ്റ്റ​ല്‍ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വേ​ഷം മാ​റി വ​ന്ന​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഹോ​സ്റ്റ​ല്‍ ഉടമയുടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

സംഭവം വാർത്തയായതോടെ നിരവധി പ്രതികരണങ്ങളാണു നെറ്റിസൺസിനിടയിൽ പ്രചരിക്കുന്നത്. ഏതെങ്കിലും സിനിമ കണ്ടിട്ട് അനുകരിച്ചതായിരിക്കാം പാവം കാമുകൻ എന്നു ചിലർ പറഞ്ഞു. ഇനി മിമിക്രിയും മോണോആക്ടും ജയിലിൽ അവതരിപ്പിക്കാമെന്ന് ചിലർ. എന്നാൽ, ഇതൊക്കെ എന്ത് ഇതിലും വലിതു കണ്ടിട്ടുള്ളവരാണു തങ്ങളെന്നു ചിലരും പ്രതികരിച്ചു.

WEB DESK
Next Story
Share it