Begin typing your search...

ഭാര്യയുടെ ജന്മദിനം ഓർത്തില്ലെങ്കിൽ അഞ്ചു വർഷം ജയിൽശിക്ഷ; അറിയാം സ​മോ​വയിലെ നിയമം

ഭാര്യയുടെ ജന്മദിനം ഓർത്തില്ലെങ്കിൽ അഞ്ചു വർഷം ജയിൽശിക്ഷ; അറിയാം സ​മോ​വയിലെ നിയമം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്കാറുണ്ടോ? സമ്മാനങ്ങൾ നൽകാറുണ്ടോ? നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ. അകത്തുകിടക്കേണ്ടിവരും. ഇതൊന്നും ഇന്ത്യയിലല്ല കേട്ടോ.

ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നുപോ​കു​ന്ന ഭ​ർ​ത്താ​വി​നെ നിമയത്തിന്‍റെ മുന്പിലെത്തിക്കുകയും ശിക്ഷ നൽകുകയും ചെയ്യുന്ന രാജ്യമുണ്ട് അത് ഏതാണെന്നല്ല, പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ പോ​ളി​നേ​ഷ്യ​ൻ പ്ര​ദേ​ശ​ത്തു​ള്ള സ​മോ​വ​ ആണ് ആ രാജ്യം. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായ നിയമവാഴ്ചയുള്ള രാജ്യമാണ് സമോവ. ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നു പോ​കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ അ​ഞ്ചു വ​ർ​ഷം ത​ട​വുശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിൽ ഭർത്താവിന്‍റെ പ്രായമൊന്നും പ്രശ്നമല്ല.

ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റക്കുന്നത് ആദ്യമായിട്ടാണെങ്കിൽ ഭർത്താവിനു മു​ന്ന​റി​യി​പ്പു ന​ൽ​കും. രണ്ടാം തവണയും ഇതാവർത്തിച്ചാൽ ഭർത്താവിനു പിഴയോ, തടവുശിക്ഷയോ വിധിക്കാം. പുരുഷന് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം. ഈ ​നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​മോ​വ​യി​ൽ പ്ര​ത്യേ​ക സം​ഘ​മു​ണ്ട്. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുമായി മുന്നോട്ടുപോകുന്നത്. ഇത്തരത്തിലുള്ള പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കുകയും ചെയ്യും.

ഇതു മാത്രമല്ല, നിസാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും ഇവിടെ വലിയ കുറ്റകൃത്യമാണ്. വ​ള​രെ ക​ർ​ശ​ന​മാ​യ നി​​മ​ങ്ങ​ൾ നി​ല​വി​ലു​ള്ള ഒ​രു കൊ​ച്ചു ദ്വീ​പ് രാ​ഷ്ട്ര​മാ​ണ് സ​മോ​വ.

WEB DESK
Next Story
Share it