Begin typing your search...

കാരണം വിപ്ലവമല്ല;  റഷ്യയിലെ ഇസ്കിറ്റിംക നദി ചുവന്ന് ഒഴുകി

കാരണം വിപ്ലവമല്ല;  റഷ്യയിലെ ഇസ്കിറ്റിംക നദി  ചുവന്ന് ഒഴുകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെക്കൻ റഷ്യയിലെ കെമെറോവോയിലെ ഇസ്കിറ്റിംക നദി അടുത്തിടെ കടും ചുവപ്പുനിറത്തിൽ ഒഴുകി. നദിയിലെ ജലത്തിന്‍റെ നിറവ്യത്യാസം നാട്ടുകാരെ ഞെട്ടിച്ചു. സംഭവമറിഞ്ഞ് പ്രകൃതിസ്നേഹികളും എത്തി. ശാന്തമായി ഒഴുകിയിരുന്ന ഇസ്കിറ്റിംക നദിക്ക് ഒരു സുപ്രഭാതത്തിൽ എന്തുസംഭവിച്ചുവെന്ന് അവർ വേവലാതിപ്പെട്ടു. ജലത്തിന്‍റെ മാറ്റം നാട്ടുകാരെ ഭയപ്പെടുത്തുകയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ജനിപ്പിക്കുകയും ചെയ്തു.

നദിയിൽ ഇറങ്ങാൻ എല്ലാവരും ഭയപ്പെട്ടു. നദിയിലെ ജലജീവികൾ ചത്തുപൊങ്ങാൻ തുടങ്ങി. നദീതീരത്തെ സസ്യങ്ങൾ വാടാനും ക്രമേണ കരിയാനും തുടങ്ങി. ഓളങ്ങളിൽ നീന്തിത്തുടിച്ചിരുന്ന താറാവുകൾ നദിയിലേക്കിറങ്ങാതെയായി. ചുവപ്പുനദി കാണാൻ നാട്ടുകാരും ദൂരെ ദേശങ്ങളിൽനിന്നുള്ളവരും എത്താൻ തുടങ്ങി.

ഇസ്കിറ്റിംകയുടെ ദുരിതമുഖം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. അജ്ഞാത മലിനീകരണത്തിനു പിന്നിൽ കെമെറോവിലെ ഡ്രയിനേജ് സംവിധാനത്തിൽവന്ന തകരാറാണെന്ന് പ്രദേശികഭരണകൂടം പറഞ്ഞു. എന്നാൽ, മലിനീകരണത്തിനു കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയുടെ നിറവ്യത്യാസത്തിനു കാരണമായ പ്രത്യേക രാസവസ്തു അന്വേഷണത്തിലാണ്.

2020 ജൂണിൽ വടക്കൻ സൈബീരിയയിലെ നോറിൽസ്കിനടുത്തുള്ള പവർ സ്റ്റേഷനിൽ ഡീസൽ റിസർവോയർ തകർന്നതിനെത്തുടർന്ന് നിരവധി ആർട്ടിക് നദികൾ ചുവപ്പായി മാറിയിരുന്നു. ഇതിനെ ഓർമപ്പെടുത്തുന്ന സംഭവമായി ‌ഇസ്കിറ്റിംക നദിയിലേതെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

അന്നത്തെ ദുരന്തത്തിൽ 21,000 ടൺ ഇന്ധനമാണ് നദിയിലേക്കൊഴുകിയത്. ലോകമെമ്പാടുമുള്ള വ്യാവസായിക പ്രവർത്തനങ്ങൾ ഉയർത്തുന്ന അപകടങ്ങൾക്ക് ഇസ്കിറ്റിംക നദിയും നോറിൾസ്ക് സംഭവങ്ങളും അടിവരയിടുന്നു. നോറിൽസ്കിൽ ഉണ്ടായ ഇന്ധന ചോർച്ച, ഈ മേഖലയിലെ ഏറ്റവും മോശമായ ഒന്നായി കണക്കാക്കപ്പെടുന്നു. ജലമലിനീകരണത്തെ ചെറുക്കുന്നതിനുള്ള ആഗോള നടപടിയുടെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്.

WEB DESK
Next Story
Share it