Begin typing your search...

ആകാശത്ത് 'ചാന്ദ്രവിസ്മയം'; സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് കാണാം

ആകാശത്ത് ചാന്ദ്രവിസ്മയം; സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ന് ആകാശത്ത് സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പർമൂൺ-ബ്ലൂമൂൺ പ്രതിഭാസമെന്ന് വിളിക്കുന്നത്. ഇന്ന് രാത്രി മുതൽ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാനാകും.

വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു. 1979ലാണ് സൂപ്പർമൂണെന്ന വിളിപ്പേരു ലഭിച്ചത്. അടുത്ത മൂന്നു പൂർണചന്ദ്രൻമാരും സൂപ്പർമൂണായിരിക്കും. അടുത്ത സൂപ്പർമൂണിനെ കാണാനാകുന്നത് സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തീയതികളിലായിരിക്കും. രണ്ടു തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും മാസത്തിൽ ദൃശ്യമാകുന്നതും. ഇപ്പോഴത്തേത് സീസണലാണ്. ഒരു സീസണിൽ നാലു പൂർണചന്ദ്രൻമാരെ കാണാനാകും. അതിൽ മൂന്നാമത്തെതാണ് സീസണൽ ബ്ലൂ മൂൺ. 2027ലാണ് അടുത്ത സീസണൽ ബ്ലൂ മൂൺ ദൃശ്യമാകുകയെന്ന് നാസ പറയുന്നു. ഒരു മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല. സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേർന്നു വരുന്നത് അപൂർവമായാണ്. 10 മുതൽ 20 വർഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പർ മൂൺ ബ്ലൂ മൂൺ.

WEB DESK
Next Story
Share it