Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ പി അനിൽ കുമാറിന്റെ തട്ടം പരാമർശത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ; അദ്ദേഹത്തിന്റെ പരാമർശം പാർട്ടി നിലപാടല്ല;വസ്ത്ര ധാരണം ഓരോരുത്തരുടേയും സ്വതന്ത്ര്യമെന്നും എം.വി ഗോവിന്ദൻ

*********

അഖിൽ സജീവ് ഉൾപ്പെട്ട നോർക്ക നിയമന കോഴക്കേസിൽ, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; പണം നൽകിയ അഭിഭാഷകന് അഖിൽ സജീവിൽ നിന്ന് പണം തിരികെ വാങ്ങി നൽകാൻ താൻ ഇടപെട്ടിരുന്നെന്ന് ജയകുമാർ; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും പോലീസ് നടപടി ഭയന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതെന്നും ജയകുമാർ

********

സംസ്ഥാനത്ത് വർധിച്ച് വരുന്ന വായ്പ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി; 70 ഓളം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു; 72 സൈറ്റുകളും ലോൺ ആപ്പുകളും നീക്കണമെന്ന് ഗൂഗിളിനും , ഡൊമൈൻ രജിസ്ട്രാർക്കും കേരളാ പൊലീസ് നോട്ടീസ് നൽകിയിരുന്നു

********

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ; പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്കും എത്തി; പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം

********

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഇഡി റെയ്ഡ്; വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഡൽഹിയിലെ യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടന്നത്; ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന

********

WEB DESK
Next Story
Share it