റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
24 മണിക്കൂറിനുള്ളിൽ ഗാസയിലെ ജനങ്ങൾ തെക്ക് ഭാഗത്തേക്ക് മാറണമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ; കരയുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ; ഇത്രയും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് ;
***********************
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനുള്ള നീക്കമെന്ന് ലത്തീൻ അതിരൂപതാ വിരാരി ജനറൽ യുജിൻ പേരേര; ഉദ്ഘാടന ചടങ്ങിലേക്ക് രൂപതാ പ്രതിനിധികളെ ക്ഷണിച്ചതായി അറിയില്ല; സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും വിമർശനം;
************************
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കത്തിൽ ലീഗിന് അതൃപ്തി; തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ആവശ്യം; പ്രശ്നങ്ങൾ എതിരാളികൾക്ക് സഹായകമാകുമെന്നും മുന്നറിയിപ്പ്
*************************
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമനക്കോഴക്കേസ് പരാതി ഉന്നയിച്ച ഹരിദാസനെ നിലവിൽ പ്രതി ചേർക്കേണ്ടന്ന് പൊലീസിന് നിയമോപദേശം; ഹരിദാസനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകും; തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ പ്രതി ചേർക്കനും തീരുമാനം
**************************
വിമാനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ് ; വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും; പ്രതിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളേയും ചോദ്യം ചെയ്യും