Begin typing your search...

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ 11 യു എസ് പൌരൻമാർ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; എത്ര യു എസ് പൌരൻമാർ ബന്ദികളായുണ്ടെന്ന് ഇപ്പോഴും കണക്കില്ല; ഇക്കാര്യത്തിൽ ആശയ വിനിമയം നടക്കുകയാണെന്നും ജോ ബൈഡൻ

*******

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ വില നിശ്ചയിക്കുന്നത് സേവനദാതാക്കളാണ് ; വില വർധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി

*******

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമർശത്തിനെതിരെ കെ.ടി ജലീൽ എംഎൽഎ;തലയും വാലും ഉണ്ടാകാൻ സമസ്ത ഒരു മീനല്ല; കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയുടെ തലയും ഉടലും ഒന്നാണെന്നും കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

********

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി;കേസിലെ മുഴുവൻ പ്രതികളോടും ഹാജരാകാൻ നിർദ്ദേശം; പ്രതികളുടെ വിടുതൽ ഹർജി ഈ മാസം 25 ന് പരി​ഗണിക്കും.

********

രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്; ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാനം എടുക്കും; അശോക് ഗെലോട്ടിനോട് ഭിന്നതയില്ലെന്നും താൻ ഉയർത്തിയത് ജനകീയ വിഷയങ്ങൾ ആണെന്നും സച്ചിൻ പൈലറ്റ്

WEB DESK
Next Story
Share it