Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു; ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ

********

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര; കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് പോയില്ല; കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആയത് കൊണ്ടാണെന്നും ആരോപണം

********

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരായ എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍;നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം;പരാമര്‍ശത്തില്‍ എംഎം മണി മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥരെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യം.

********

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ച് ഹർജി നൽകിയതിൽ ഐജി ലക്ഷ്മണിന് പിഴയിട്ട് ഹൈക്കോടതി; 10000 രൂപയാണ് പിഴ; തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേർത്തതെന്ന് ആരോപിച്ച്, ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ്‍ അപേക്ഷ നല്‍കിയിരുന്നു.

********

ദുബൈ എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ചു; സ്വകാര്യ സ്ഥാപനങ്ങൾ ഈ ചിഹ്നം ഉപയോഗിക്കാൻ മുൻകൂർ അനുമതി തേടണമെന്നും നിർദേശം;പുതിയ നിയമം പുറപ്പെടുവിച്ചത് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം


WEB DESK
Next Story
Share it