Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട.എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്; കഴിഞ്ഞ മാസം 29 ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു

********

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി; മത്സരിക്കണമെന്ന് ഹൈക്കമാൻഡ് കർശനമായി നിർദേശിച്ചതോടെയാണ് മുരളീധരൻ സമ്മതമറിയിച്ചത്; നിലവിലുള്ള എംപിമാരെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം.

********

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസിൽ പത്ത് വർഷത്തെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവിന് സ്റ്റേ ഇല്ല; പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തൽക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട.

********

കേരളത്തിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ ; തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

********

ഇടുക്കിയിൽ വൈദികൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ നടപടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഇടുക്കി രൂപത; പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്; വികാരി ചുമതലയിൽ ഉള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും വിശദീകരണം

********

WEB DESK
Next Story
Share it