Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡീയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡീയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നും ഗവര്‍ണർ; മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ലെന്നും കുറ്റപ്പെടുത്തൽ.

*******

ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്; വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്.

*******

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തി പ്രാപിക്കുന്നു; നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

*******

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹർജിയുമായി സുപ്രീംകോടതിയിൽ; കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം;

*******

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സംസ്ഥാന സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു; അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചതെന്നും മോദി.

*******

WEB DESK
Next Story
Share it