റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
ഇന്ന് മഹാത്മ ഗാന്ധിയുടെ 154 ആം ജന്മദിനം;ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൌപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ
*********
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്നത് പാർട്ടി തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ; ആരൊക്കെ സ്ഥാനാർത്ഥിയാകുമെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല; സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യതയ്ക്ക് മുൻതൂക്കമെന്നും കെ.സി വേണുഗോപാൽ
*********
ആരോഗ്യവകുപ്പിലെ നിയമനത്തിന് മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരൻ ; അഖിൽ മാത്യുവിന് പണം കൈമാറിയതിന് തെളിവ് ലഭിച്ചില്ല; പണം കൈമാറിയത് സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ചെന്ന് പരാതിക്കാരൻ ഹരിദാസൻ
*********
ഡൽഹിയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ എസ് ഭീകരൻ പിടിയിൽ; പിടിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയിൽ പെട്ട മുഹമ്മദ് ഷഹനാസ്; ഭീകരനെ പിടികൂടിയത് എൻ.ഐ.എയും ഡൽഹി പൊലീസും ചേർന്ന്
*********
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു; റോളർ സ്കേറ്റിംഗിൽ ഇന്ത്യയ്ക്ക് വെങ്കലം; പുരുഷൻ മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്സൽ ഫൈനലിൽ