Begin typing your search...

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമി നാഥന് വിട; അന്ത്യം ചെന്നൈയിലെ വസതിയിൽ ഇന്ന് രാവിലെ 11.20ന് ; നഷ്ടമായത് ഇന്ത്യയെ കാർഷിക സ്വയം പര്യാപതയിലേക്ക് നയിച്ച പ്രതിഭയെ

*********

അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ ; നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് അഭിഭാഷകനായ ശ്രീകാന്ത്; നിയമന തട്ടിപ്പിൽ നേരത്തെ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന ആരോപണം ഉയർത്തി ഹരിദാസൻ

********

പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ; ആദ്യം കണ്ടെത്തിയത് അൻവറും കുടുംബവും കൈവശം വച്ചത് 19.26 ഏക്കർ ഭൂമി. എന്നാൽ പിടിച്ചെടുക്കേണ്ട ഭൂമി ആറേക്കറായി ചുരുക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ ഒത്തുകളിയെന്ന് ആരോപണം

********

എന്‍ഡിഎ വിട്ട A I A D M K യെ അനുനയിപ്പിക്കാൻ ബിജെപിയുടെ തീവ്രശ്രമം; നീക്കങ്ങൾ നടത്തുന്നത് അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ

********

അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്ന് യുഎഇയിലെ ഖലീഫ യൂനിവേഴ്സിറ്റി ; തിരമാലകളും, അടിയൊഴുക്കും കൃത്രിമമായി നിർമിച്ച് കടലിന്റെ അന്തരീക്ഷമൊരുക്കി ഈ ലാബിൽ പരീക്ഷണങ്ങൾ നടത്താം


WEB DESK
Next Story
Share it