Begin typing your search...

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. 'പാരന്റിങ്' വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്.

ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ ക്രൂരമായി ഉപദ്രവിച്ചതിന് റൂബി ഫ്രാങ്കിനെയും ബിസിനസ് പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.

റൂബിയുടെ 12-കാരനായ മകൻ ബിസിനസ് പങ്കാളിയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട് അയൽക്കാരനെ വിവരമറിയിച്ചതോടെയാണ് കുട്ടികൾ നേരിട്ട ക്രൂരത പുറംലോകമറിഞ്ഞത്. പുറത്തുകടന്ന 12-കാരൻ, അയൽക്കാരന്റെ അടുത്തെത്തി ഭക്ഷണവും വെള്ളവുമാണ് ആവശ്യപ്പെട്ടത്. ഇതോടെ പോലീസിന് വിവരം ലഭിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മക്കളെ മാനസികമായി പീഡിപ്പിച്ചിരുന്ന റൂബി ഫ്രാങ്ക്, ഇവർക്ക് ഭക്ഷണം പോലും നിഷേധിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. പ്രതി കുട്ടികളെ ഒറ്റപ്പെടുത്തി. പ്രതിയുടെ മക്കൾ ഒരു 'കോൺസൻട്രേഷൻ ക്യാമ്പി'ലേത് പോലെയുള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. കുട്ടികൾക്ക് പതിവായി ഭക്ഷണവും വെള്ളവും നിഷേധിച്ചു. ഉറങ്ങാൻ കിടക്ക പോലും നൽകിയില്ല. എല്ലാരീതിയിലുള്ള വിനോദങ്ങളും പ്രതി മക്കൾക്ക് നിഷേധിച്ചിരുന്നതായും പ്രോസിക്യൂട്ടർ എറിക് ക്ലാർക്ക് പറഞ്ഞു.


WEB DESK
Next Story
Share it