Begin typing your search...
യുക്രെയ്‌നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചു; തെളിവു ലഭിച്ചെന്ന് യുഎസ്
യുക്രെയ്‌നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചതിനു തെളിവു ലഭിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. റഷ്യയ്‌ക്കൊപ്പം ചേർന്ന് യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനാണ് ഉത്തര കൊറിയ ഒരുങ്ങുന്നതെങ്കിൽ അത് വളരെ ഗൗരവതരമാണെന്ന് ഓസ്റ്റിൻ വ്യ്ക്തമാക്കി.
12000 ഓളം സൈനികരുള്ള രണ്ട് ഉത്തര കൊറിയൻ സേനാ യൂണിറ്റുകൾ റഷ്യയ്‌ക്കൊപ്പം ചേർന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞതിന് അനുബന്ധമായി, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങൾ നിരീക്ഷിക്കുകയാണെന്നും ഓസ്റ്റിൻ പറഞ്ഞു. 'ഉത്തര കൊറിയയും റഷ്യയും യുദ്ധ പങ്കാളികളായാൽ, റഷ്യക്കൊപ്പം പോരാടാൻ ഉത്തര കൊറിയ തീരുമാനിച്ചാൽ അത് വളരെയേറെ ഗുരുതരമായ സ്ഥിതിയാണ്' - ഓസ്റ്റിൻ പറഞ്ഞു.
Next Story