Begin typing your search...
നഷ്ടം തുടര്‍ന്ന് വിപണി
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നും നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 106.62 പോയിന്റ് താഴ്ന്ന് 66160.20 ലെവലിലും നിഫ്റ്റി 13.85 പോയിന്റ് താഴ്ന്ന് 19646.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.1774 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1641 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
163 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. സിപ്ല, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലായി.
Next Story