Begin typing your search...

എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം

എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും സാധനങ്ങൾ തെറ്റായി ലഭിക്കുന്നതും സർവസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ആണ് ചെയ്യുക. എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾക്കു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു.

ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്ന് ഏറ്റവും മോശം അനുഭവമുണ്ടായത്. 186 ഡോളറിനാണ് (ഏകദേശം 15,500 രൂപ) സ്മിത്ത് വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. പാഴ്‌സൽ എത്തി തുറന്നുനോക്കിയപ്പോൾ കണ്ടതോ മനുഷ്യവിസർജ്യം. സംഭവത്തിൽ ഓൺലൈൻ ഡെലിവറി കമ്പനി മാപ്പ് പറഞ്ഞെങ്കിലും സ്മിത്ത് ഹെൽത്ത് ഇൻസ്‌പെക്ടറെ സമീപിച്ച് പരാതി നൽകിയിരിക്കുകയാണ്.

ഈ വർഷം ആദ്യം സോഷ്യൽ മീഡിയയിൽ മറ്റൊരു സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത ഉപഭോക്താവിനെ തേടിയെത്തിയത് ഒരു ബോട്ടിൽ മൂത്രമായിരുന്നു. യുഎസിലായിരുന്നു സംഭവം. പരാതിയുമായി എത്തിയപ്പോൾ തെറ്റുപറ്റിയെന്നും ബോട്ടിൽ മാറിപ്പോയതാണെന്നും ഡെലിവറി പാർട്ണർ പറഞ്ഞു. അത്യാവശ്യ സന്ദർഭങ്ങളിൽ ഡെലിവറി പാർട്ണർമാർ മൂത്രമൊഴിക്കാൻ ഒരു കപ്പ് കൈയിൽ കരുതുമെന്ന വിചിത്രവാദമാണ് കമ്പനി അധികൃതർ അറിയിച്ചത്.

WEB DESK
Next Story
Share it