Begin typing your search...

'യു.എസും ദക്ഷിണ കൊറിയയും പ്രകോപനപരമായി പെരുമാറുന്നു'; ആണവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉൻ

യു.എസും ദക്ഷിണ കൊറിയയും പ്രകോപനപരമായി പെരുമാറുന്നു; ആണവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷം പടർത്താൻ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുൻപ് പലതവണ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

കിം ജോങ് ഉൻ യൂണിവേഴ്‌സിറ്റി ഓഫ് നാഷണൽ ഡിഫൻസിൽ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമർശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുക്കൾ ഉത്തര കൊറിയക്കെതിരേ സൈനികാക്രമണം നടത്തിയാൽ മുഴുവൻ ആക്രമണശേഷിയും പ്രയോഗിച്ച് പ്രതിരോധിക്കുമെന്ന് കിം പറഞ്ഞു. ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും കിം വ്യക്തമാക്കി.

ദക്ഷിണ കൊറിയയും അമേരിക്കയും ജൂലായിൽ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവായുധഭീഷണിയെ നേരിടാനുള്ള പദ്ധതികൾക്കായുള്ള കരാറാണിതെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ പക്കൽ ആണവായുധം ഇല്ല. ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങളും മറ്റും കൊറിയൻ ഉപഭൂഖണ്ഡത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

WEB DESK
Next Story
Share it