Begin typing your search...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇറാനിയൻ ഹാക്കർമാർ വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇറാനിയൻ ഹാക്കർമാർ വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇറാനിയൻ ഹാക്കർമാർ യു.എസ്. വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗിൽ മൈക്രോസോഫ്റ്റ് പറയുന്നു. കോട്ടൺ സാൻഡ്സ്ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നൽകിയ പേര്.

ഇറാന്റെ സായുധസേനയായ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. യു.എസ്സിലെ പോരാട്ടഭൂമികൾ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകൾ) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഹാക്കർമാരുടെ ഉന്നം. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കർമാർ പ്രവർത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

അതേസമയം ആരോപണം നിഷേധിച്ച് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ഇറാന് അത്തരം ലക്ഷ്യങ്ങൾ ഇല്ലെന്നും തങ്ങൾ യു.എസ്. തിരഞ്ഞെടുപ്പിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it