Begin typing your search...

വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; സംഭവം കാനഡയിൽ

വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; സംഭവം കാനഡയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിദേശപഠനത്തിനായി ഓരോ വർഷവും കേരളത്തിൽ നിന്നടക്കം ആയിരങ്ങളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാൽ കുടിയേറ്റം ശക്തമായതോടെ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമം, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തത എന്നിവയെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ മികച്ച ജോലിയോ അനുയോജ്യമായ താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.

ഇപ്പോഴിതാ കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തേ ഫുഡ് ബാങ്കിന് മുന്നിൽ ഭക്ഷണത്തിനായി കാത്ത് നിന്നുള്ള ഇന്ത്യക്കാരുടെ വീഡിയോകൾ വൈറലായിരുന്നു. സമാനരീതിയിൽ ഒരു ഹോട്ടലിന് മുന്നിൽ സിവിയും പിടിച്ച് വെയിറ്റർ ജോലിക്ക് കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ നീണ്ട ക്യൂ ആണ് വീഡിയോയിൽ ഉള്ളത്.

കാനഡയിലെ ബ്രാംപ്റ്റർ എന്ന പ്രേദശത്ത് നിന്നുള്ളതാണ് വീഡിയോ. പുതുതായി തുടങ്ങിയ ഹോട്ടലിന് മുൻപിൽ ഏകദേശം 3000ത്തോളം പേരാണ് കാത്ത് നിൽക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണത്രേ. സിവി നൽകി മടങ്ങിപ്പോകുകയാണ് പലരും. ഷോർട്ട് ലിസ്റ്റ് ചെയ്താൽ ഇവർ നമ്മളെ ബന്ധപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ല', എന്നാണ് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്. 'ഇത് ശരിക്കും സങ്കടകരമാണ്. എല്ലാവരും ജോലി നോക്കുകയാണ്. ആർക്കും നല്ലൊരു ജോലി കിട്ടുന്നില്ല. കഴിഞ്ഞ 2 മൂന്ന് വർഷമായി ഇവിടെ തന്നെയുള്ള തന്റെ സുഹൃത്തുക്കളിൽ പലർക്കും ഇപ്പോഴും ഇവിടെ ജോലി ലഭിച്ചിട്ടില്ല', മറ്റൊരാൾ പറഞ്ഞു.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അമ്പരപ്പ് പ്രകടിപ്പിച്ച് കമന്റ് പങ്കിട്ടിരിക്കുന്നത്. 'വീഡിയോയിൽ കാണുന്നത് ശരിയാണെങ്കിൽ കാനഡയിലെ സാഹചര്യവും ഏറെ ദുഷ്കരമായിരിക്കുകയാണ്. കാരണം ഇന്ത്യയിൽ പോലും ഒരു ഹോട്ടലിന് മുൻപിൽ ഇങ്ങനെ ജോലിക്ക് വേണ്ടി ആളുകൾ നിൽക്കുന്നത് കണ്ടിട്ടില്ല', എന്നാണ് ഒരാൾ കുറിച്ചത്.

കൊവിഡിന് ശേഷമാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത്. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം കാനഡയിൽ ഭാവി തേടി പോയവരിൽ പെടുന്നു. കാനഡയിലെ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. അതേസമയം കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. വരും വർഷങ്ങളിൽ വിദേശ പഠനാനുമതി കുത്തനെ കുറക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.

WEB DESK
Next Story
Share it