Begin typing your search...

ആടുമാടുകളുടെ ജീവനെടുക്കും "ഹൈഡ്രോസയനിക് അമ്ലം'

ആടുമാടുകളുടെ ജീവനെടുക്കും ഹൈഡ്രോസയനിക് അമ്ലം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊടുപുഴയിലെ കുട്ടിക്കർഷകരായ ജോർജിന്‍റെയും മാത്യുവിന്‍റെയും പശുക്കൾ വിഷബാധയേറ്റ് ചത്ത വാർത്ത കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ്. മരച്ചീനിയിൽനിന്നു വിഷബാധയേറ്റാണ് കുട്ടിക്കർഷകരുടെ പശുക്കൾ ചത്തത്. മരച്ചീനി ഇലയും റബർ ഇലയും മാത്രമല്ല, പശുക്കൾക്കു മരണം വരെ സംഭവിക്കാവുന്ന ഹാനികരമായ സസ്യങ്ങൾ വേറെയുമുണ്ട്. ഹൈ​ഡ്രോ​സ​യ​നി​ക് അ​മ്ലം ആണു ജീവനെടുക്കുന്ന വിഷവസ്തു. മ​ര​ച്ചീ​നി, റ​ബ​ർ, പ​ച്ച​മു​ള എ​ന്നി​വ​യി​ൽ കൂ​ടു​ത​ലാ​യും മ​റ്റു പ​ല ചെ​ടി​ക​ളി​ലും കു​റ​ഞ്ഞ അ​ള​വി​ലും ഹൈ​ഡ്രോ​സ​യ​നി​ക് അ​മ്ലം എ​ന്ന വി​ഷാം​ശം അ​ട​ങ്ങി​യിട്ടുണ്ട്.

അതേസമയം, ഇ​ത്ത​രം ചെ​ടി​ക​ളു​ടെ ഇ​ല ന​മ്മു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്കു രു​ചി​ക​ര​മാ​യ ഒ​രു ആ​ഹാ​ര​വ​സ്തു​വാ​ണ്. മേ​ൽ​പ്പ​റ​ഞ്ഞ​വ​യു​ടെ ഇ​ല ധാ​രാ​ള​മാ​യി ക​ഴി​ക്കു​ന്ന​തു​മൂ​ലം ക​ന്നു​കാ​ലി​ക​ളി​ലു​ണ്ടാ​കു​ന്ന വി​ഷ​ബാ​ധ​യെ സ​യ​നൈ​ഡ് വി​ഷ​ബാ​ധ എ​ന്നു​പ​റ​യു​ന്നു. ഒ​രു ചെ​ടി​യി​ലെ വി​ഷാം​ശ​ത്തിന്‍റെ ശ​ത​മാ​നം വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. വേ​ന​ൽ​ക്കാ​ല​ത്തി​നു​ശേ​ഷ​മെ​ത്തു​ന്ന മ​ഴ​യി​ൽ ത​ഴ​ച്ചു വ​ള​ർ​ന്നു തു​ട​ങ്ങു​ന്ന ചെ​ടി​ക​ളി​ലും വ​ള​ർ​ച്ച മു​ര​ടി​ച്ച ചെ​ടി​ക​ളി​ലും ത​ളി​രി​ല​ക​ളി​ലും വി​ഷാം​ശം കൂ​ടു​ത​ലാ​യി കാ​ണാം. പ​ക്ഷേ, ഇ​ത്ത​രം ഇ​ല​ക​ൾ ഭ​ക്ഷി​ക്കു​ന്ന എ​ല്ലാ മൃ​ഗ​ങ്ങ​ളും ഒ​രു​പോ​ലെ വി​ഷ​ബാ​ധ​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നി​ല്ല.

ക​ന്നു​കാ​ലി​ക​ളു​ടെ ആ​മാ​ശ​യ​ത്തി​ന്‍റെ പ്ര​ഥ​മ അ​റ​യി​ൽ മ​റ്റ് ആ​ഹാ​ര​വ​സ്തു​ക്ക​ൾ ധാ​രാ​ള​മു​ണ്ടെ​ങ്കി​ൽ, പ്ര​ത്യേ​കി​ച്ചു അ​ന്ന​ജാം​ശം കൂ​ടു​ത​ലു​ള്ള ഭ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, വി​ഷ​ബാ​ധ​യു​ടെ തോ​തു കു​റ​യും. അ​തു​പോ​ലെ സ്ഥി​ര​മാ​യി ഇ​ത്ത​രം ഇ​ല​ക​ൾ തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളി​ൽ അ​മി​ത​മാ​യ തോ​തി​ൽ വി​ഷ​വ​സ്തു​ക്ക​ൾ ചെ​ല്ലു​ന്ന​തു കൊ​ണ്ടു മാ​ത്ര​മേ വി​ഷ​ബാ​ധ​യേ​ൽ​ക്കാ​റു​ള്ളു. സാ​ധാ​ര​ണ​യാ​യി വി​ഷ​ബാ​ധ​യേ​റ്റാ​ൽ ഒ​ന്നു ര​ണ്ടു മ​ണി​ക്കൂ​റി​ന​കം മ​ര​ണം നി​ശ്ച​യ​മാ​ണ്. തീ​വ്ര വി​ഷ​ബാ​ധ​യി​ൽ ഇ​ല​ക​ൾ തി​ന്നു​ക​ഴി​ഞ്ഞു 10-15 മി​നി​ട്ടി​ന​കം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ക​യും അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യും ചെ​യ്യു​ന്നു.

പ്ര​ധാ​ന​മാ​യി ശ്വ​സ​ന​ത​ട​സം, ശ്വാ​സോ​ച്ഛ്വാ​സ​ത്തിന്‍റെ ആ​ഴ​വും വേ​ഗ​ത​യും വ​ർ​ധി​ക്ക​ൽ, വി​ശ്ര​മ​മി​ല്ലാ​യ്മ, ക്ഷീ​ണം, മാം​സ​പേ​ശി​ക​ളു​ടെ കോ​ച്ചി​വ​ലി​ക്ക​ൽ, വി​റ​യ​ൽ, കൈ​കാ​ലു​ക​ളു​ടെ ത​ള​ർ​ച്ച, മ​റി​ഞ്ഞു​വീ​ണു കൈ​കാ​ലി​ട്ട​ടി​ക്കു​ക​യും മ​റ്റു പ​രാ​ക്ര​മ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്യ​ൽ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. കൂ​ടാ​തെ കൃ​ഷ്ണ​മ​ണി​ക​ൾ വി​ക​സി​ക്കു​ക​യും ഉ​ദ​ര​ക​മ്പ​ന​മു​ണ്ടാ​കു​ക​യും ചെ​യ്യും. നാ​ഡി​മി​ടി​പ്പ് (ക​മേ​ണ ഇ​ല്ലാ​താ​കു​ന്നു. ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു കി​ട​ക്കു​ന്ന മൃ​ഗം വാ​യ് തു​റ​ന്നു പി​ടി​ച്ചു ശ്വാ​സം വ​ലി​ക്കാ​നാ​യി അ​ത്യ​ധി​കം വി​ഷ​മി​ച്ചു കൊ​ണ്ടു മ​ര​ണ​മ​ട​യു​ന്നു.

ക​ന്നു​കാ​ലി​ക​ൾ വി​ഷാം​ശ​മു​ള്ള ഇ​ല​ക​ൾ തി​ന്നു​വെ​ന്നു മ​ന​സ്സി​ലാ​ക്കി​യാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​വേ​ണ്ടി കാ​ത്തു​നി​ൽ​ക്കാ​തെ അ​ടു​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പൂർണമായും വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താൻ ക​ഴി​യും. കൊ​ഴു​പ്പ (ന​ന​വു​ള​ള ച​തു​പ്പു പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ന​വു​ള്ള വ​യ​ലേ​ല​ക​ളി​ലും വേ​ന​ല്‍​ക്കാ​ല​ത്തും ധാ​രാ​ള​മാ​യി കാ​ണു​ന്ന ഒ​രു ത​രം ക​ള​ച്ചെ​ടി​യാ​ണ് കൊ​ഴു​പ്പ), ചേ​ല​മ​ര​ത്തി​ന്‍റെ ഇ​ല, മ​ഞ്ഞ​യ​ര​ളി (മ​നോ​ഹ​ര​മാ​യ ഒ​രു ചെ​ടി​യാ​ണ് മ​ഞ്ഞ​യ​ര​ളി), ആ​വ​ണ​ക്കി​ൻ ചെ​ടി, എ​രു​ക്ക്, കു​ന്നി​ക്കു​രു, ആ​ന​ത്തൊ​ട്ടാ​വാ​ടി, കാ​ഞ്ഞി​ര​ക്കു​രു, പീലിവാക, പുള്ളിച്ചേന്പ് തുടങ്ങിയവയും കാലികൾക്കും അപകടകരമാണ്.

WEB DESK
Next Story
Share it