Begin typing your search...

ഫാമിലി വീസ സ്‌പോൺസർ ചെയ്യാനുള്ള വരുമാന പരിധി വർധിപ്പിച്ച് യുകെ

ഫാമിലി വീസ സ്‌പോൺസർ ചെയ്യാനുള്ള വരുമാന പരിധി വർധിപ്പിച്ച് യുകെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫാമിലി വീസ സ്‌പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽനിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയിരിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും.

ബ്രിട്ടിഷ് പൗരത്വമുള്ള, അല്ലെങ്കിൽ ബ്രിട്ടണിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്‌പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടി വരും. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഇത്തവണ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചാവിഷയമാണ്.

''വലിയരീതിയിലുള്ള കുടിയേറ്റത്തിന്റെ അവസാന പോയിന്റിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതു കുറയ്ക്കുന്നതിനു ലളിതമായ പരിഹാരങ്ങൾ ഇല്ല'' - യുകെ മന്ത്രി ജെയിംസ് ക്ലവേർലി പറഞ്ഞു.

''ബ്രിട്ടിഷ് തൊഴിലാളികളെയും അവരുടെ വേതനത്തെയും സംരക്ഷിക്കാനും കുടുംബത്തെ യുകെയിലേക്കു കൊണ്ടുവരുന്ന നികുതിദായകർക്കു ഭാരമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഭാവിക്ക് അനുയോജ്യമായ ഒരു ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുക്കാനുമാണു ശ്രമിച്ചിട്ടുള്ളത്'' - ക്ലവർലി പറയുന്നു.

WEB DESK
Next Story
Share it