Begin typing your search...

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: മരണം നൂറുകവിഞ്ഞു

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: മരണം നൂറുകവിഞ്ഞു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 120 ആയി.ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ എണ്ണം 500 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂകമ്പത്തിനുശേഷം റിക്ടർ സ്കെയിലിൽ 6.3, 5.9, 5.5 തീവ്രതയുള്ള മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിലെ നാല് ഗ്രാമങ്ങളിൽ ഭൂചലനത്തിലും തുടർചലനങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദുരന്ത അതോറിറ്റി വക്താവ് മുഹമ്മദ് അബ്ദുല്ല ജാൻ പറഞ്ഞു. ഫറാ, ബാഡ്ജസ് പ്രവിശ്യകളിൽ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകർ ദുരന്തബാധിത സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

താലിബാൻ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി അബ്ദുൾ ഗനി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് താലിബാൻ ഭരണകൂടം പ്രാദേശിക സംഘടനകളോട് അഭ്യർത്ഥിച്ചു.

WEB DESK
Next Story
Share it