Begin typing your search...

നായയ്ക്കും പെർഫ്യൂം എത്തി; പൂച്ചയ്ക്ക് ഉടൻ പ്രതീക്ഷിക്കാം..

നായയ്ക്കും പെർഫ്യൂം എത്തി; പൂച്ചയ്ക്ക് ഉടൻ പ്രതീക്ഷിക്കാം..
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വളർത്തുനായയെ പുറത്തുകൊണ്ടുപോകുമ്പോൾ ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടതില്ല. പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. വളർത്തുനായയെ കൂടുതലായി സ്‌നേഹിക്കുന്നവർക്ക്, തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യുമും പരീക്ഷിക്കാം.

'ഫെഫെ' എന്നാണ് പെർഫ്യൂമിൻറെ പേര്. ഡോഗ് പെർഫ്യും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യും അവതരിപ്പിച്ചിരിക്കുന്നത്. ഫെഫെയുടെ പ്രചരണത്തിനായുള്ള ഫോട്ടോഷൂട്ട് വൈറലാണ്. ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്ന വീഡിയോയ്ക്ക് ആയിരക്കണക്കിന് ആളുകളാണു പ്രതികരണങ്ങൾ അറിയിച്ചത്.

അതേസമയം, പൂച്ചകൾക്കായി പെർഫ്യും പുറത്തിറക്കുന്നുണ്ടോയെന്ന് പൂച്ച പ്രേമികൾ കമ്പനിയോടു ചോദിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it