Begin typing your search...

അദ്ഭുതം ആ കണ്ടെത്തൽ...; 145 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ഭീമാകാരനായ ദിനോസറിൻറെ അസ്ഥികൾ പോർച്ചുഗലിൽ

അദ്ഭുതം ആ കണ്ടെത്തൽ...; 145 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ഭീമാകാരനായ ദിനോസറിൻറെ അസ്ഥികൾ പോർച്ചുഗലിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പോർച്ചുഗലിലെ പോന്പലിൽ വീടിൻറെ നിർമാണവുമായി ബന്ധപ്പെട്ടു മണ്ണു നീക്കം ചെയ്യുമ്പോഴാണ് സ്ഥലം ഉടമയുടെ കണ്ണിൽ അദ്ഭുതകരമായ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തൻറെ മുറ്റത്തുനിന്നു ലഭിച്ചത് ദിനോസറിൻറെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിൻറെ അവശിഷ്ടങ്ങളാണെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം ആ വർഷം തന്നെ അവിടെ ഖനനം ആരംഭിച്ചു.

യൂറോപ്പിൽ, ഒരുപക്ഷേ ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്ന് പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയൻറോളജിസ്റ്റായ എലിസബത്ത് മലഫയ വ്യക്തമാക്കി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി ഉയരവും 82 അടി നീളവും ആ ദിനോസറിന് ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു.

നീളമുള്ള കഴുത്തും വാലുമുള്ള 'സൗരോപോഡ്' വിഭാഗത്തിൽപ്പെട്ട ദിനോസറിൻറയാകാം അസ്ഥികളെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. സസ്യഭുക്കായ ദിനോസറുകളാണ് 'സൗരോപോഡ്'. ഭൂമിയിൽ ജീവിച്ചതിൽ ഏറ്റവും വലിയ കര ജീവികൾ ഉൾപ്പെടുന്ന വിഭാഗം കൂടിയാണ് 'സൗരോപോഡ്'. ബ്രാഷിയോസൗറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ഡിനോസറാണിത്. ഏകദേശം 160 മുതൽ 100 ദശലക്ഷം വർഷം മുമ്പ്, അപ്പർ ജുറാസിക് മുതൽ ലോവർ ക്രിറ്റേഷ്യസ് വരെ അവ ജീവിച്ചിരുന്നതായാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

145 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ഭീമാകാരനായ ജീവിയുടെ അസ്ഥികൾക്കു വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഏതാണ്ടു പൂർണമായ തോതിൽ അസ്ഥികൾ ലഭിച്ചുവെന്നതും അപൂർവതയാണെന്ന് മലഫയ പറയുന്നു. ദിനോസറിൻറെ യഥാർഥ ശരീരഘടന വെളിവാക്കുന്നതാണു ലഭിച്ചിരിക്കുന്ന അസ്ഥികളെന്നും അവർ പറയുന്നു. കൂടുതൽ അസ്ഥികൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായി അടുത്തവർഷം വരെ ഖനനം തുടരുമെന്നും അവർ പറഞ്ഞു.

WEB DESK
Next Story
Share it