Begin typing your search...

ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല; തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല; തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചില സമയങ്ങളിൽ മറ്റുളളവരുടെ നോട്ടം പോലും സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. താൻ സ്ത്രീയായി മാറിയപ്പോൾ ഉണ്ടായ അനുഭവം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്ന രഞ്ജു രഞ്ജിമാർ.

'ഞാനൊരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ല. എന്റെ അതേ അനുഭവം ഉളളയാളോട് പറഞ്ഞാൽ മാത്രമേ ആ വേദനയ്ക്ക് വിലയുളളൂ. എന്തിന് എന്നെ ഇങ്ങനെ ജനിപ്പിച്ചുവെന്ന സങ്കടമായിരുന്നു പണ്ടൊക്കെ. മ​റ്റുളളവരുടെ നോട്ടം പോലും ആ സമയങ്ങളിൽ തകർത്തിയിരുന്നു. അവരുടെ നോട്ടത്തിലുളളത് സഹതാപമാണോ വെറുപ്പാണോ അല്ലെങ്കിൽ അവജ്ഞയാണോ എന്നുപോലും മനസിലാക്കാൻ പ​റ്റാത്ത അവസ്ഥയായിരുന്നു അത്. ആ അവസ്ഥ ഭയങ്കരമായിരുന്നു.

'എന്റെ മുന്നിലെ സ്ത്രീത്വം എന്റെ അമ്മയാണ്. എന്റെ അവസ്ഥ ആദ്യം തുറന്നുപറഞ്ഞത് അമ്മയോടായിരുന്നു. ആദ്യമൊക്ക അമ്മ തമാശയായിട്ടാണ് വിചാരിച്ചത്. എന്നാൽ ഞാൻ വളരുന്നതോടെ അമ്മയ്ക്കും കുടുംബത്തിനും സത്യാവസ്ഥ മനസിലായി. മ​റ്റുളള ആൺസുഹൃത്തുക്കളെ കാണുമ്പോൾ എനിക്ക് സംശയമായിരുന്നു. ഞാൻ എന്താ അവരെ പോലെയാകാത്തത് എന്ന് ചിന്തിച്ചു. പെൺസുഹൃത്തുക്കളെ കാണുമ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

അങ്ങനെ സ്വയം മാറാൻ ശ്രമിച്ചു. ആൺകുട്ടിയെ പോലെ പെരുമാറാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. പാൻസും ഷർട്ടും ധരിക്കുന്നത് ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്നത് പോലെയായിരുന്നു. ഇപ്പോൾ എന്റെ കുടുംബത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയാണ് ഞാൻ. എല്ലാവരും അങ്ങനെയാണ് പറയാറുളളത്. ചേച്ചിയുടെ മക്കൾ അമ്മയെന്നാണ് വിളിക്കുന്നത്. അതൊക്കെ വലിയ നേട്ടങ്ങളാണ്. ഞാനങ്ങനെ പൂർണതയിലെത്തി. പല അഭിമുഖങ്ങളിലും സംസാരിക്കാനായി എത്തുമ്പോൾ അവതാരകർ ചോദിക്കുന്ന ചോദ്യങ്ങളല്ല എന്നെ സന്തോഷിപ്പിച്ചിരുന്നത്. എന്റെ സ്ത്രീത്വമാണ് എന്നെ സന്തോഷവതിയാക്കുന്നത്. '- താരം പറഞ്ഞു.

പുരുഷൻമാരുടെ ചിന്താഗതിയെക്കുറിച്ചും താരം പറഞ്ഞു. 'പുരുഷനെ സംബന്ധിച്ച് സ്ത്രീ എപ്പോഴും കന്യകയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് 99 ശതമാനം പേരും. ഇതെന്റെ കാഴ്ച്ചപ്പാട് മാത്രമാണ്. എനിക്ക് അനുഭവമുണ്ട്. സ്ത്രീകൾ അന്യപുരുഷൻമാരോടൊപ്പം പുറത്ത് പോകുന്നതോ സിനിമയ്ക്ക് പോകുന്നതോ ഇഷ്ടമില്ലാത്തവരാണ് മിക്കവരും. എന്നാൽ പുരുഷൻമാർക്ക് ഇതെല്ലാം ആകാമെന്ന ചിന്താഗതിയാണ്'- രഞ്ജു പറഞ്ഞു.

WEB DESK
Next Story
Share it