Begin typing your search...

ഓ​സ്ട്രി​യ​യിൽ ബൈബിളിലെ മോശയും 10 കൽപ്പനകളുമായും ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തി

ഓ​സ്ട്രി​യ​യിൽ ബൈബിളിലെ മോശയും 10 കൽപ്പനകളുമായും ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെ​ക്ക​ൻ ഓ​സ്ട്രി​യ​യി​ലെ ഒ​രു ച​ർ​ച്ചി​നു സ​മീ​പം ഖ​ന​നം ന​ട​ത്തി​യ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത് ബൈബിളിലെ മോശയും പത്തു കൽപ്പനകളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ. 1,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശേഷിപ്പുകളുടെ കണ്ടെത്തൽ എല്ലാവരിലും അദ്ഭുതമായി. ഇ​ർ​ഷെ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ബ​ർ​ഗ്ബി​ച്ച​ൽ കുന്നിൻമുകളിലുള്ള ചാപ്പലിനുള്ളിലെ മാർബിളിൽതീർത്ത ബലിപീഠത്തിനടിയിലാണ് ആനക്കൊന്പിൽ നിർമിച്ച, മോശ പത്തു കല്പനകൾ സ്വീകരിക്കുന്ന കൊത്തുപ​ണി​ക​ളു​ള്ള പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

ക​രി​ന്തി​യ​ൻ ഡ്രാ​വ വാ​ലി​യു​ടെ ഭാ​ഗ​മാ​യ ഇവിടെ 2016 മു​ത​ൽ ഇ​ൻ​സ്ബ്രൂ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ഖ​ന​നവും ഗവേഷണവും ന​ട​ത്തു​ന്നു​ണ്ട്. പഴയനിയമപ്രകാരം സീനായ് മലയുടെ മുകളിൽ വച്ച്, പ​ത്തു ക​ല്പ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന മോ​ശ​യുടെ ചിത്രീകരണമാണിതെന്ന് പുരവസ്തുഗവേഷകനായ ജെറാൾഡ് ഗ്രാബെർ പറയുന്നു. 2022ൽ നടത്തിയ ഖനനത്തിലാണ് ചർച്ചിൽനിന്ന് ഇവ കണ്ടെടുക്കുന്നത്.

ഒരാൾ ആകാശത്തേക്കു നോക്കി, കൈകൾ ഉയർത്തി നിൽക്കുന്നതാണ് ആനക്കൊമ്പ്പെട്ടിയിലെ ഒരു ആലേഖനം. രണ്ടു കുതിരകളെ പൂട്ടിയ മനോഹരമായ രഥത്തിലുള്ള മനുഷ്യനെയാണ് അവസാനം ചിത്രീകരിച്ചിരിക്കുന്നത്. മേഘങ്ങളിൽനിന്നു കൈ പുറത്തേക്കു വരുന്നതും സ്വർഗത്തിലേക്കു വിളിക്കുന്നതും ചിത്രീകരണത്തിലുണ്ട്. ഇതു ക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിന്‍റെ ചിത്രീകരണമാണെന്ന് അനുമാനിക്കുന്നു. പുരാശേഖരങ്ങളിൽ വിശദമായ പഠനത്തിനു തയാറെടുക്കുകയാണ് ഗവേഷകർ.

WEB DESK
Next Story
Share it