Begin typing your search...

വയസുകാലത്തെ ചില ആഗ്രഹങ്ങൾ... ; ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആസ്വദിക്കുന്ന ജാ​പ്പ​നീ​സ് വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ

വയസുകാലത്തെ ചില ആഗ്രഹങ്ങൾ... ; ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആസ്വദിക്കുന്ന ജാ​പ്പ​നീ​സ് വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പു​തി​യ രാ​ജ്യം സ​ന്ദ​ർ​ശി​ച്ചു സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ, അ​തി​ഥി​യാ​യി താ​മ​സി​ച്ച രാ​ജ്യ​ത്തെ മ​നോ​ഹ​ര​മാ​യ​വ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രു​ണ്ട്? പ​ല​ർ​ക്കും അ​ക്കൂ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും ആ ​നാ​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല​ഹാ​ര​ങ്ങ​ൾ. ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും സ​മ്മാ​നി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ്.

ആ​ലു ഭു​ജി​യ സേ​വ്, ഖാ​ട്ടാ മീ​ഠ, മി​ഠാ​യി​ക​ൾ എ​ന്നി​വ​യാ​ണ് ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും കോ​ക്കി ഷി​ഷി​ഡോ ന​ൽ​കി​യ​ത്. വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ അ​തെ​ല്ലാം ക​ഴി​ക്കു​ന്ന വീ​ഡി​യോ ഷി​ഷി​ഡോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ്നാ​ക്സ് ആ​സ്വ​ദി​ച്ചു​ക​ഴി​ക്കു​ന്ന അ​വ​രു​ടെ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ണ്ട്.

മാ​ന്പ​ഴ​ത്തി​ന്‍റെ രു​ചി​യു​ള്ള മി​ഠാ​യി​ക​ളാ​ണ് അ​വ​ർ അ​ദ്യം ക​ഴി​ച്ച​ത്. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ ക​ഴി​ക്കാ​ത്ത വി​ഭ​വം സം​ശ​യ​ത്തോ​ടെ​യാ​ണ് അ​വ​ർ ക​ഴി​ക്കാ​നാ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ച്ച​തി​നു ശേ​ഷം മു​ത്ത​ശ്ശി പ​റ​ഞ്ഞ് " "എ​നി​ക്കു​ണ്ടാ​യ ആ​ദ്യ​ത്തെ രു​ചി' എ​ന്നാ​ണ്. എ​ന്നാ​ൽ ആ​ലു ഭു​ജി​യ മു​ത്ത​ച്ഛ​ന് അ​ത്ര രു​ചി​ക​ര​മാ​യി തോ​ന്നി​യി​ല്ല. അ​തി​ലെ മ​സാ​ല​ക്കൂ​ട്ടാ​ണ് മു​ത്ത​ച്ഛ​ന് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്. എ​ന്താ​യാ​ലും ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ച്ചു.

WEB DESK
Next Story
Share it