Begin typing your search...

എസ്എഫ്‌ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് എ എ റഹീം

എസ്എഫ്‌ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് എ എ റഹീം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന അഭിപ്രായവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. ക്യാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്എഫ്ഐയുടെ സമരമന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കെ എസ് യു ഒന്നും മിണ്ടുന്നില്ലെന്നും, ഗവർണറുടെ കസർത്തിന് കോൺഗ്രസ് കൈയടിക്കുകയാണെന്നും ഗവർണറുമായി കോൺഗ്രസിന് മുഹബത്താണെന്നും എ എ റഹീം ആരോപിച്ചു.


ബി ജെ പി പേരുകൾ തുരുകി കയറ്റുന്ന പോലെ കോൺഗ്രസും ഗവർണറിന് പേരുകൾ നൽകുന്നുവെന്നു പറഞ്ഞ അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ ആർഎസ്എസ് പേരുകൾക്കൊപ്പം യു ഡി എഫ് പേരുകൾ വന്നത് എങ്ങനെയാണെന്നും ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗവർണറുടെ കുഞ്ഞുവാവകളായി യൂത്ത് കോൺഗ്രസും കെ‌എസ്‌യുവും മാറുന്നുവെന്നും വിമര്‍ശിച്ചു.

WEB DESK
Next Story
Share it