ബ്രിട്ടീഷുകാരനെ ഇനിയും കാത്തിരിക്കുന്നത് സ്ത്രീകളുടെ നീണ്ടനിര; 180 സ്ത്രീകളിലായി 51കാരന് 200 കുട്ടികൾ
പേര് ജോ, പ്രായം 51, ആരോഗ്യവാൻ, സുമുഖൻ. അതൊന്നുമല്ല സംഭവം, ഇംഗ്ലീഷുകാരനായ ജോ 200 കുട്ടികളുടെ അച്ഛനാണ്! 180 സ്ത്രീകളിലാണ് അദ്ദേഹത്തിന് 200 കുട്ടികൾ ജനിച്ചത്. ജോയിൽനിന്നു ഗർഭവതികളാകാൻ ഇപ്പോഴും സ്ത്രീകളുടെ നീണ്ടനിരയാണുള്ളത്. പക്ഷേ, അന്പത്തൊന്നുകാരനായ ജോ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അപ്പോൾ കുട്ടികൾ എങ്ങനെ ജനിച്ചുവെന്നല്ലേ, ജോ ഒരു ബീജദാതാവാണ്.
ജോയുടെ പ്രത്യുൽപാദനശേഷി ശക്തമാണ്. ബീജദാതാവു പുലർത്തേണ്ട ജീവിതചര്യകൾ കൃത്യമായി പാലിക്കുന്ന വ്യക്തിയാണ് ജോ. അതുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്നും ജോ വെളിപ്പെടുത്തുന്നു. മാത്രമല്ല, തനിക്ക് അനുയോജ്യയായ ഒരു സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജോ പറയുന്നു. ലോകത്തിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂകാസിലിൽ ആണ് ജോയുടെ താമസം. കഴിഞ്ഞ 13 വർഷത്തിനുള്ളിലാണ് 200 കുട്ടികൾ ജനിച്ചത്. യുകെ കേന്ദ്രീകരിച്ചു മാത്രമല്ല ബീജദാനം. വിവിധ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, അർജന്റീന, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ ജോ ബീജദാനം നടത്തിയിട്ടുണ്ട്.
കൃത്രിമ ബീജസങ്കലനം, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ എന്നിവയ്ക്ക് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വൻ പണച്ചെലവുള്ള കാര്യമാണ്. വലിയ തുകകൾ താങ്ങാൻ കഴിയാത്തവരാണ് സ്വകാര്യ ബീജദാതാവിനെ സമീപിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഗർഭിണിയാകാൻ താത്പര്യമുള്ള സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്. കാര്യങ്ങൾ പറഞ്ഞുറപ്പിച്ചാൽ പിന്നെ ഗർഭധാരണത്തിനുള്ള തീയതി നൽകും. കൃത്രിമ ബീജസങ്കലനം, പ്രകൃതിദത്ത ബീജസങ്കലനം എന്നിവയിലൊന്നു സ്ത്രീകൾ തിരഞ്ഞെടുക്കണം. കൃത്രിമ ബീജസങ്കലനമാണ് കൂടുതൽ സ്ത്രീകളും തെരഞ്ഞെടുക്കുന്നത് ജോ വെളിപ്പെടുത്തുന്നു. തങ്ങളുടെ പങ്കാളികളുമായുള്ള ബന്ധത്തിനു വിള്ളലുണ്ടാകാതിരിക്കാനാണ് സ്ത്രീകൾ അങ്ങനെ ചെയ്യുന്നതെന്നും ജോ പറയുന്നു.
അസാധാരണ ജീവിതശൈലിക്കുടമയായ ജോ ഈ വർഷവും നിരവധി കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള ഒരുക്കത്തിലാണ്..!