Begin typing your search...

2700 വർഷം പഴക്കമുള്ള ആല; നിർമിച്ചിരുന്നതോ വലിയ തോതിൽ ആയുധങ്ങളും ഉപകരണങ്ങളും

2700 വർഷം പഴക്കമുള്ള ആല; നിർമിച്ചിരുന്നതോ വലിയ തോതിൽ ആയുധങ്ങളും ഉപകരണങ്ങളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുരാതന ആല ഗവേഷകർക്കിടയിൽ വലിയ അദ്ഭുതമായി. ഇരുമ്പുയുഗത്തിൽ ഇംഗ്ലീഷ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ആലയാണ് ഖനന കമ്പനിയായ ഡിഗ് വെഞ്ചേഴ്‌സ് ഓക്‌സ്‌ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത്. ആലയുടെ പഴക്കമോ 2700 വർഷം. അതൊരു സാധാരണ ആലയല്ല, വലിയതോതിൽ ഉപകരണങ്ങൾ നിർമിച്ചിരുന്ന ഇടമായിരുന്നു. പലതരം ഉപകരണങ്ങളുടെ ഭാഗങ്ങളും ലോഹശകലങ്ങളും ഖനനത്തിനിടെ ഗവേഷകർ കണ്ടെത്തി.

ബിസി 770നും 515നുമിടയിൽ സജീവമായിരുന്ന ആലയാണിത്. അക്കാലത്തെ ലോഹനിർമാണ ചരിത്രത്തിലേക്കുള്ള തുറന്നവാതിലുകളായി അവശേഷിപ്പുകളെ വിലയിരുത്തുന്നുവെന്ന് ഡിഗ് വെഞ്ചേഴ്‌സിലെ പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. 2018ൽ ആണ് മേഖലയിൽ ഖനനവും ഗവേഷണപ്രവർത്തനങ്ങളും ആരംഭിച്ചത്. രണ്ടു വർഷംവരെ നീണ്ടുനിന്ന പഠനങ്ങൾ പ്രദേശത്തു നടന്നു.

ഏകദേശം ബിസി 800കളിൽ തെക്കൻ യൂറോപ്പിൽനിന്നാണ് ഇരുമ്പ് ഉപയോഗത്തിൻറെ സാങ്കേതികജ്ഞാനം ബ്രിട്ടനിലെത്തുന്നത്. ബിസി 43 വരെ ഇതു നീണ്ടുനിന്നു. വെങ്കലത്തേക്കാൾ ശക്തമായതും ലഭ്യത കൂടുതലുള്ളതുകൊണ്ടും ഇരുന്പിനു വ്യാപക പ്രചാരം ലഭിച്ചു. ഇതോടെ മനുഷ്യൻറെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. കാർഷിക മേഖലയിലാണ് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത്. നാട്ടിൻപുറത്തെ സാധാരണ ആല എന്നതിൽക്കവിഞ്ഞ് ഉയർന്ന നിലവാരം പുലർത്തുന്ന ഇരുമ്പുപണിശാല ആയിരുന്നു ഇതെന്ന് ഗവേഷകർ പറയുന്നു. ഇത്തരത്തിലുള്ള പണിശാലയുടെ ആദ്യകാല ഉദാഹരണമാണിത്.

കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു ചില ഉപകരണങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം എന്തിൻറെ ഭാഗങ്ങളാണെന്ന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മാരൻ ഇരുമ്പ് അടിച്ച് പരുവപ്പെടുത്തുമ്പോൾ ചിതറിത്തെറിച്ച ചെറിയ ലോഹക്കഷണങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ചൂളയിലേക്ക് വായു പ്രവേശിക്കുന്ന രണ്ടു കവാടവും (ട്യൂയർ) കണ്ടെത്തി. ഈ കാലഘട്ടത്തിൽനിന്ന് ഒരു സമ്പൂർണ ട്യൂയർ കണ്ടെത്തുന്നത് ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിൽത്തന്നെ വളരെ അപൂർവമാണ്. ട്യൂയറിൻറെ വലിപ്പം വിലയിരുത്തുമ്പോൾ വലിയ ചൂളയാണ് അവിടെ പ്രവർത്തിച്ചിരുന്നത്. യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാളുകൾ പോലെയുള്ള ആയുധങ്ങളും വണ്ടിച്ചക്രങ്ങളുമെല്ലാം അവിടെ നിർമിച്ചിരുന്നതായി മനസിലാക്കാമെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

WEB DESK
Next Story
Share it