Begin typing your search...

ജാഡയിട്ട് നടക്കാനൊന്നും എന്നെ കിട്ടില്ല: അപർണ ബാലമുരളി

ജാഡയിട്ട് നടക്കാനൊന്നും എന്നെ കിട്ടില്ല: അപർണ ബാലമുരളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സെക്കൻഡ് ക്ലാസ് യാത്രയിൽ അഭിനയിക്കുന്നതു വരെ താനൊരു സിനിമാനടിയാണെന്ന് ആർക്കുമറിയില്ലായിരുന്നുവെന്ന് യുവതാരം അപർണ ബാലമുരളി. കാരണം സിനിമയിൽ കാണുന്നതിനേക്കാൾ ഒരുപാടു വ്യത്യാസങ്ങളുണ്ട് എന്നെ നേരിൽ കാണുമ്പോൾ. മിക്കവരും എന്നെ തിരിച്ചറിഞ്ഞത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷം വിവിധ ചാനലുകളിലായി എന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു. പിന്നെ ആ സിനിമയിൽ എനിക്ക് മേക്കപ്പ് ഉണ്ടായിരുന്നില്ല. ഞാനെങ്ങനെയോ അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്.

പിന്നെ, ഷൂട്ടിംഗ് സമയത്ത് നല്ല വെയിലുണ്ടായിരുന്നു. ആ വെയിലൊന്നും കുടചൂടി നിന്ന് ഞാനൊഴിവാക്കിയില്ല. അതിന്റെ ഫലം എന്റെ മുഖത്തറിയാം. മുഖമാകെ കരിവാളിച്ചു. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഞാൻ വല്ലാതെ കറുത്തുപോയി, നിനക്കെന്തുപറ്റിയെന്ന് ചോദിക്കും. ഞാനൊന്നും മിണ്ടില്ല. പക്ഷേ, എനിക്കു സങ്കടമില്ല.

പുറത്തുവച്ച് ഒരുപാടു പേർ അടുത്തുവന്നു വിശേഷങ്ങൾ ചോദിക്കുകയും അടുത്തിരുന്നു സെൽഫിയെടുക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ സന്തോഷംതരുന്ന കാര്യമാണ്. എന്നു കരുതി ജാഡയിട്ട് നടക്കാനൊന്നും എന്നെ കിട്ടില്ല. സിനിമാനടിയാണെന്ന് കരുതി എന്റെ ഇഷ്ടങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്നും അപർണ പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

WEB DESK
Next Story
Share it